വെള്ളിമാട്കുന്ന് നിർമ്മലാ ആശുപത്രി അങ്കണത്തിൽ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് : വെള്ളിമാട്കുന്ന് നിർമ്മലാ ആശുപത്രി അങ്കണത്തിൽ ലോക പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. നിർമ്മല ഹോസ്പിറ്റൽ വികാസ് വെൽഫെയർ സെന്റർ, കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളിമാടുകുന്ന് പരിസരം വൃത്തിയാക്കുകയും ഫല വൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.

പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ എം എ ജോൺസൺ, വാർഡ് കൗൺസിലർ കെ ടി ചന്ദ്രൻ, സാംസ്കാരികപ്രവർത്തകൻ മോഹനൻ പുതിയോട്ടിൽ, ഓയിസ്ക ഇൻ്റർനാഷണൽ പരിസ്ഥിതി വിദ്യാഭ്യാസ വിഭാഗത്തിലെ നളിനാക്ഷൻ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ രജിത് കുമാർ, ജൂൺ ആദ്യ ആഴ്ച നിർമ്മല ഹോസ്പിറ്റലിൽ ജനിച്ച കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ വൃക്ഷത്തൈകൾ നട്ടു. നിർമ്മല ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ നന്ദകുമാർ, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ജോളി, ഡയറക്ടർ സിസ്റ്റർ ഡോ.ഫെർണാണ്ട, കോഡിനേറ്റർ ആൻഡ് കൺസൾട്ടന്റ് ജോസഫ് റിബല്ലോ, നഴ്സിംഗ് വിദ്യാർത്ഥികൾ, ഹോസ്പിറ്റൽ സ്റ്റാഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.