ബത്തേരി: പൂമല മക് ലോഡ്സ് ഇംഗ്ലീഷ് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം മാധ്യമ പ്രവർത്തകനും ഒയിസ്ക ഇൻറർനാഷണൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറിയുമായ ശ്രീ. വിനയകുമാർ അഴിപ്പുറത്ത് സ്കൂൾ അങ്കണത്തിൽ നാട്ടുമാവിൻ തൈകൾ നട്ടു കൊണ്ട് ഉൽഘാടനം ചെയ്തു.
നാം നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ കുറിച്ചും പരിസ്ഥിതി മലിനമാക്കാതെ സംരക്ഷിക്കപ്പെടേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം തൻ്റെ ഉൽഘാടന പ്രഭാഷണത്തിൽ പരാമർശിച്ചു.
പ്രിൻസിപ്പാൾ ഡോ: ബീന സി എ അധ്യക്ഷത വഹിച്ചു. സ്കൂൾ പരിസ്ഥിതി ക്ലബ് സ്റ്റുഡൻ്റ് കോ ഓർഡിനേറ്റർ അദീന അഷ്റഫ് സ്വാഗതവും അധ്യാപക കോ ഓർഡിനേറ്റർ ധനേഷ് ചീരാൽ നന്ദിയും പറഞ്ഞു.
ഒയിസ്ക ബത്തേരി ചാപ്റ്റർ ട്രഷറർ എം ബാലകൃഷ്ണൻ, അഡ്മിനിസ്ട്രേറ്റർ എ ഗംഗാധരൻ , ഹെഡ്മിസ്ട്രസ് കെസിയ ബേബി, ദീപാകുമാരി , ദീപ ടി പി, അനീഷ് തോമസ്, അമ്പിളി കെ, ആഗ്ന മരിയ ഷാജി എന്നിവർ സംസാരിച്ചു.