ഏകപക്ഷീയമായ അകാദമിക് കലണ്ടർ പിൻവലിക്കുക: കെ.എസ്.ടി.യു പ്രക്ഷോഭത്തിലേക്ക്

Malappuram

അരീക്കോട്: കേരളത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഏറെക്കാലമായി ശനി, ഞായർ അവധി ദിവസങ്ങൾ അക്കാദമിക പ്രവർത്തനങ്ങളും കലാകായിക പ്രവർത്തനങ്ങൾ നടത്താനും ഉപയോഗിച്ച് വരികയായിരുന്നു. എന്നാൽ ബോധപൂർവ്വം കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയ വിധിയുടെ പേരിൽ 25 ശനിയാഴ്ചകൾ കൂടി പ്രവർത്തി ദിനം ആക്കിക്കൊണ്ട് സംസ്ഥാനത്ത് വിദ്യാഭ്യാസ കലണ്ടർ പൊതുവിദ്യാഭ്യാസ മന്ത്രി പുറത്തിറക്കിയിരിക്കുകയാണ്. ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട QIP യോഗത്തിൽ 204 പ്രവർത്തനങ്ങൾ എന്നത് തത്വത്തിൽ അംഗീകരിച്ചു കൊണ്ടാണ് യോഗം അവസാനിച്ചത്.

ഇതിൽ ആറ് ദിവസം പ്രവർത്തിക്കാത്ത രൂപത്തിൽ 9 ശനിയാഴ്ചയും ഉൾപ്പെട്ടിരുന്നു. എന്നാൽ പിന്നീട് വിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവർ ഇടപെട്ട് കോടതി നിർദ്ദേശത്തിന്റെ മറവിൽ ശനിയാഴ്ചകൾ 16 എണ്ണം കൂടി ചേർത്ത് 25 പ്രവർത്തി ദിനങ്ങൾ ശനിയാഴ്ച വരുന്ന രൂപത്തിൽ 220 ദിവസം പ്രവർത്തിക്കുന്ന രൂപത്തിലുള്ള കലണ്ടർ ആണ് പുറത്തിറക്കിയത്.

കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന സംസ്ഥാന തലത്തിൽ തന്നെ ഈ ഏകപക്ഷീയ തീരുമാനത്തിനും അധ്യാപക വിദ്യാർത്ഥി ദ്രോഹ നടപടിക്കുമെതിരെ നിയമനടപടിക്കും പ്രത്യക്ഷ സമരപരിപാടികൾക്കും നേതൃത്വം നൽകുകയാണ്.
ഇതിന്റെ ഭാഗമായി (ജൂൺ 7) വെള്ളിയാഴ്ച സുല്ലമുസ്സലാം ഓറിയൻ്റൽ ഹയർ സെക്കൻ്ററി സ്കൂളുകളിൽ പ്രതിഷേധ ദിനം ആചരിച്ചു.

കെ.എസ്.ടി.യു ഉപജില്ല പ്രസിണ്ടൻ്റ് എ.നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു.വനിതാ വിംഗ് ചെയർപേഴ്സൺ എ.പി ലൈലാ ബീഗം അധ്യക്ഷത വഹിച്ചു. ഡോ :എൻ ലബീദ്, എം.പി മുഹമ്മദ് ശരീഫ് പ്രസംഗിച്ചു.