അമ്മ ആത്മഹത്യ ചെയ്തത് കണ്ട് അമിതമായി ഗുളികകള്‍ കഴിച്ച മകള്‍ ഗുരുതരാവസ്ഥയില്‍

Malappuram

മലപ്പുറം: അധ്യാപികയായ അമ്മയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അമിതമായി ഗുളികകള്‍ കഴിച്ച മകള്‍ ഗുരുതരാവസ്ഥയില്‍. പള്ളിപ്പുറം പരുതൂര്‍ മൂര്‍ക്കത്തൊടിയില്‍ സജിനിയാണ് (44) മരിച്ചത്. സജിനി മരിച്ചുകിടക്കുന്നത് കണ്ട മകള്‍ അമിതമായി ഗുളികകള്‍ കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ മകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരുടേതും ആത്മഹത്യ ശ്രമമാണെന്നാണ് പൊലീസ് നിഗമനം.