ലോകത്തിന്‍റെ ഏത് കോണിലിരുന്നും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് ഇനി മുതൽ സഹായം എത്തിക്കാം

Thiruvananthapuram

തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലിരുന്നും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് ഇനി മുതൽ ആര്‍ക്കും സഹായം എത്തിക്കാം.

ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഒക്കെ സാധനങ്ങളും ഓർഡർ ചെയ്യുന്നതു പോലെ തന്നെ അനായാസം ശിശുക്ഷേമ സമിതിയിലേക്ക് ഇനി നിങ്ങളുടെ സഹായം ദാനമായി ഓർഡർ ചെയ്യാം.

സമിതിയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഒരു വെബ്‌സൈറ്റിൽ ഉൾപെടുത്തിയിട്ടുണ്ട്.
നിങ്ങൾ ചെയ്യേണ്ടത് ഇത്ര മാത്രം. www.ivteshop./donate എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

ശിശുക്ഷേമ സമിതിയിലേക്ക് ആവശ്യമായ സാധനങ്ങൾ… ഡയപ്പറുകൾ, ബേബി ഫുഡ്, സാനിറ്ററി ഐറ്റംസ്, ടോയിലറ്ററീസ്, ക്ലീനിംഗ് ഐറ്റംസ്, കിച്ചൺ, പ്രൊവിഷൻ ഐറ്റംസ് അങ്ങനെ പലതും ഇവിടെ കാണാൻ സാധിക്കും.

മറ്റ് ഏതൊരു ഷോപ്പിംഗ് വെബ്‌സൈറ്റ് പോലെയും നിങ്ങൾക്ക് സാധനങ്ങൾ സെലക്ട് ചെയ്ത ശേഷം ബില്ലിംങ് അഡ്രസ് ആഡ് ചെയ്യാം.. നിങ്ങൾ ഓർഡർ ചെയ്യുന്ന സമയത്ത് തന്നെ സമിതിയിൽ നോട്ടിഫിക്കേഷൻ എത്തും.

ഓർഡർ ചെയ്യുന്നവർക്ക് സമിതിയുടെ നന്ദി കത്തും ഇമെയിലിൽ ലഭിക്കും. നിങ്ങൾ ഓർഡർ ചെയ്യുന്ന സാധനങ്ങൾ സമിതിയിൽ എത്തുമ്പോഴും എത്തി എന്ന അറിയിപ്പും നിങ്ങൾക്ക് ലഭിക്കും. ഏറെ സുതാര്യമായ രീതിയിൽ ആണ് വെബ്‌സൈറ്റ് രൂപകല്പന ചെയ്തിട്ടുള്ളത്.