കോഴിക്കോട്: എൻ.ഐ. ടി ചേനോത്ത് ഗവ: സ്കൂളിൽ വായന ദിനത്തിൻ്റെ ഭാഗമായി “വായന വസന്തം’ വായന പ്രചാരണം സംഘടിപ്പിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ ഉദ്ഘാടനം ചെയ്തു. കെ.പി. നൗഷാദ് അധ്യക്ഷത വഹിച്ചു. വായന ബോധനം , കഥാവേള , ഗ്രന്ഥശാല പ്രവർത്തകരുമായുള്ള അഭിമുഖം , വായന പോസ്റ്റർ നിർമ്മാണം , സന്ദേശ ജാഥ എന്നിവ നടന്നു.
ചാത്തമംഗലം പൊതുജന വായന ശാല മുൻ പ്രസിഡണ്ട് സി.പ്രേമൻ വിദ്യാർത്ഥികളുമായി സംവദിച്ചു. ചേനോത്ത് മൈത്രി വായനശാല ഭാരവാഹികളായ സി. ഗംഗാധരൻ നായർ , പി. സത്യാനന്ദൻ , സ്റ്റാഫ് സെക്രട്ടറി പ്രീത പി പീറ്റർ , അനഘ വെള്ളന്നൂർ , ധനില , മിസ്രിയ പുള്ളാവൂർ , വിദ്യാർത്ഥികളായ ടി.കെ ആയിശ സഹറിൻ, ആദിദേവ് , മിസ്രിയ , നിഹാര , നിയ മാധവൻ , അവന്തിക പ്രസംഗിച്ചു.
വായന വാരത്തിൻ്റെ ഭാഗമായി രക്ഷിതാക്കളെ പങ്കെടുപ്പിച്ച് ഓൺലൈൻ റിവ്യൂ , ഫാമിലി ജേർണൽ നിർമ്മാണം , അമ്മയും ഞാനും പ്രശ്നോത്തരി , ലൈബ്രറി പുസ്തക പരിചയം എന്നിവ വരും ദിവസങ്ങളിൽ നടത്തും