മുട്ടിൽ : ഡബ്യു.എം.ഒ കോളേജ് അറബിക് വിഭാഗം സംഘടിപ്പിച്ച വായനവാരോഘോഷം മലയാള വിഭാഗം മേധാവിയും എഴുത്തുകാരനുമായ ഡോ.ശഫീഖ് വഴിപ്പാറ ഉദ്ഘാടനം ചെയ്തു. അറബിക് വിഭാഗം മേധാവി ഡോ. പി. നജ്മുദ്ധീൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ഹമീദ്.വി, ഡോ മുഹമ്മദ് സഈദ് എം.കെ,ആസിൽ കളത്തിങ്ങൽ,ശാമിൽ .എം എന്നിവർ സംസാരിച്ചു.
വായനവാരാഘോഷത്തിൻ്റെ ഭാഗമായി റീഡേഴ്സ് ഫോറം ഉദ്ഘാടനം, അറബിക് വാർത്ത വായന മൽസരം, പുസ്തക ആസ്വാദനം, മീറ്റ് ദ ഓതർ എന്നീ പ്രോഗ്രാമുകൾ സംഘടിപ്പിക്കും.