ന്യൂദല്‍ഹി: റണ്‍വെയില്‍ നിന്നും പറന്നുയരുന്നതിനിടെ നേപ്പാളില്‍ പൊഖാറ വിമാനത്താവളത്തിന്റെ റണ്‍വേയില്‍ വിമാനം തകര്‍ന്നുവീണ് പൂര്‍ണമായി കത്തിനശിച്ചു. പറന്നുയരാന്‍ ശ്രമിക്കുമ്പോള്‍ തകര്‍ന്നുവീഴുകയായിരുന്നു. 68 യാത്രക്കാരും നാല് ജീവനക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു. മധ്യ നേപ്പാളിലെ പ്രധാന വിമാനത്താവളമായിരുന്നു ഇത്. ആഭ്യന്തര സര്‍വീസ് നടത്തിയിരുന്ന വിമാനമാണ് തകര്‍ന്നത്. വിമാനത്തിലുണ്ടായിരുന്ന 72 പേരും മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
യെതി എയര്‍ലൈന്‍സ് വക്താവ് സുദര്‍ശന്‍ ബര്‍തുല അപകട വിവരം സ്ഥിരീകരിച്ചു. പൊഖാറയിലെ രണ്ട് വിമാനത്താവളങ്ങള്‍ക്കിടയിലെ റണ്‍വേയിലാണ് അപകടം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. വിമാന സുരക്ഷയുടെ കാര്യത്തില്‍ വളരെ മോശം ചരിത്രമുള്ള രാജ്യമാണ് നേപ്പാള്‍. ഭൂപ്രകൃതിയാണ് ഇവിടെ വിമാനയാത്ര ദുഷ്‌കരമാക്കുന്നത്. ഉയര്‍ന്ന പ്രദേശങ്ങളിലാണ് വിമാനത്താവളം. റണ്‍വേകള്‍ ചെറുതാണെന്നതും വെല്ലുവിളിയാണ്.
Real great information can be found on blog.Expand blog