വിസയ്ക്കുള്ള ഫോട്ടോകള്‍ക്ക് നിബന്ധനകളുമായി ദുബൈ

Gulf News GCC World

നിങ്ങളുടെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

ദുബൈ: പുതിയ വീസയ്ക്കും പുതുക്കലിനും എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷിക്കുന്നതിനും നല്‍കേണ്ട ഫോട്ടോ സംബന്ധിച്ച നിര്‍ദേശങ്ങള്‍ ദുബൈ അധികൃതര്‍ പുറത്തിറക്കി. ആറു മാസത്തിനുള്ളില്‍ എടുത്ത, 35 ഇന്റു 40 മില്ലിമീറ്റര്‍ വലുപ്പത്തിലുള്ള കളര്‍ ചിത്രമാകണം. വെളുത്ത പശ്ചാത്തലം ആകണം. മുഖഭാവം സ്വാഭാവികമാകണം. മുഖം നേരെ ആകണം. കണ്ണുകള്‍ പൂര്‍ണമായി തുറന്നിരിക്കണം.

കണ്ണില്‍ നിറമുള്ള ലെന്‍സുകള്‍ ഉപയോഗിക്കാന്‍ പാടില്ല. കണ്ണും കൃഷ്ണമണിയും കാണുന്നതിനു തടസ്സമുണ്ടാക്കുകയോ ലൈറ്റുകള്‍ പ്രതിഫലിപ്പിക്കുകയോ ചെയ്യുന്നില്ലെങ്കില്‍ കണ്ണടകള്‍ ഉപയോഗിക്കാം. മത വിശ്വാസത്തിന്റെ ഭാഗമായോ ദേശീയ വസ്ത്രത്തിന്റെ ഭാഗമായോ ഉള്ള ശിരോവസ്ത്രങ്ങള്‍ ധരിക്കാം. കുറഞ്ഞത് 600 ഡി പി ഐ എങ്കിലും റസലൂഷന്‍ വേണം. ചിത്രങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു ചെയ്യാന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *