കൊല്ലം : പാരിപ്പള്ളി യു കെ എഫ് കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയുടെ ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 24’ ഇന്ന് മുതല്‍ 16 വരെ നടക്കും. ഇതിന്‍റെ ഭാഗമായി ടെക് ബിനാലെ, ഇന്‍റര്‍ കോളേജിയേറ്റ് ടെക്നിക്കല്‍ ഫെസ്റ്റ്, ഇന്‍റര്‍ കോളേജിയേറ്റ് കള്‍ച്ചറല്‍ ഫെസ്റ്റ്, ഇന്‍റര്‍ കോളേജിയേറ്റ് ഡാന്‍സ് മത്സരം, ഇന്‍റര്‍ കോളേജിയേറ്റ് തീം ഷോ, റോബോട്ടിക്സ് പ്രീമിയര്‍ ലീഗ്, കോണ്‍വെക്കേഷന്‍, കുടുംബ സംഗമം തുടങ്ങിയ വര്‍ണ്ണാഭമായ പരിപാടികളാണ് ഇന്നും നാളെയും മാറ്റന്നാളുമായ് നടക്കുന്നത്. കേരളത്തിലെ വിവിധ കോളേജുകളിലെയും, യു കെ എഫിലെയും വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് മത്സരമായ നൃത്യ 2കെ24 ന്‍റെ ഉദ്ഘാടനത്തോടെ ആരംഭിക്കുന്ന പരിപാടിയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും പൂര്‍ണമായും സൗജന്യപ്രവേശനമാണ് ഒരുക്കിയിരിക്കുന്നത് . കോളേജ് യൂണിയനും, കോളേജിലെ വിവിധ ടെക്നിക്കല്‍ അസോസിയേഷനുകളും, ആര്‍ട്സ് ക്ലബ്ബും, ടൂറിസം ക്ലബ്ബും സംയുക്തമായാണ് ടെക് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഇന്ന് നടക്കുന്ന നൃത്യ 2കെ24 ന്‍റെ ഉദ്ഘാടനം നടനും സംവിധായകനും ടെലിവിഷന്‍ അവതാരകനുമായ ബിജു നെട്ടറ നിര്‍വഹിക്കും. കൂടാതെ കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള യുപിഎഫ് എന്‍ജിനീയറിങ് കോളജിന്‍റെ കലാരത്ന പുരസ്കാരവും അദ്ദേഹത്തിന് വേദിയില്‍ സമ്മാനിക്കും. പരിപാടിയുടെ ഭാഗമായി വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കുള്ള യുകെ എഫ് വിദ്യാവിശേഷ് പുരസ്കാരം നല്‍കി വര്‍ക്കല എംജിഎം മോഡല്‍ സ്കൂള്‍ സെക്രട്ടറി ഡോക്ടര്‍ പി കെ സുകുമാരനെ ആദരിക്കും.
ഏക്ത 23 യുടെ ഭാഗമായി നാളെ യും മറ്റന്നാളും നടക്കുന്ന പരിപാടികളില്‍ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലുള്ള വിദഗ്ധര്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.