തിരുവനന്തപുരം: പൂവച്ചൽ ഖാദറിന്റെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് പൂവച്ചൽഖാദർ കൾച്ചറൽ ഫോറം സംഘടിപ്പിച്ച പൂവച്ചൽ ഖാദർ ഫിലിം ടെലിവിഷൻ ദൃശ്യ മാധ്യമ പുരസ്ക്കാര വിതരണം ഗവ.ചീഫ് വിപ്പ് എൻ. ജയരാജ് നിർവ്വഹിച്ചു.
അനുരാഗം നിറഞ്ഞ പാട്ടുകളിലൂടെ, പൊന്നും തേനും വയമ്പുമെല്ലാം മലയാളിക്ക്
സമ്മാനിച്ച അതുല്യ പ്രതിഭയാണ് പൂവച്ചൽ ഖാദറെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള പൂവച്ചൽ ഖാദർ പുരസ്ക്കാരം സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് എൻ. ജയരാജ് സമ്മാനിച്ചു.
അഡ്വ. ഐ.ബി. സതീഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൾച്ചറൽഫോറം പ്രസിഡന്റ്
പൂവച്ചൽ സുധീർ സ്വാഗതം പറഞ്ഞു. ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാല കൃഷ്ണൻ, അഡ്വ. ജി. സ്റ്റീഫൻ എം.എൽ.എ, അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.പി. ജയചന്ദ്രൻ, മുൻമന്ത്രി പന്തളം സുധാകരൻ, കവി മുരുകൻ കാട്ടാക്കട, ഡോ. എം.ആർ. തമ്പാൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ
രാധാകൃഷ്ണൻ ചലച്ചിത്ര താരം സൈജു കുറുപ്പ്, മുഹമ്മദ് ആസിഫ്, അജിത്ത് വട്ടപ്പാറ, കെ.പി. ഹരികുമാർ, എം.എൻ. ഗിരി, ഷെമീജ് കാളികാവ്, പാപ്പനംകോട് അൻസാരി, കൾച്ചറൽ ഫോറം ഭാരവാഹികളായ അനുജ എസ്., ദുനുംസ് പേഴുംമൂട്, നിത്യ ടി.എ,
അൻസാർ കായംകുളം തുടങ്ങിയവർ പ്രസംഗിച്ചു.