തിരുവനന്തപുരം : രണ്ട് ദിവസമായി തിരുവനന്തപുരത്ത് നടന്ന ദി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരള (ഐ.എച്ച്. കെ) യുടെ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു.
പക്ഷി മൃഗാദികളുടെ ചികിത്സയിൽ ചെലവു കുറഞ്ഞതും പാർശ്വഫലരഹിതവുമായ ഹോമിയോപ്പതി ചികിത്സയുടെ സാധ്യതകൾ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് സർക്കാൻ മുൻകൈയെടുക്കുമെന്നും പക്ഷിപ്പനി മൂലം പക്ഷികളെ കൊന്നൊടുക്കുന്ന രീതി വരാതെ പ്രതിരോധ മരുന്നുകളും ഹോമിയോപ്പതി ചികിത്സയും നൽകി രോഗം വരാതിരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും ഇൻ്റർ ഡിസിപ്ലിനറി സെഷൻ ഉദ്ഘാടനം ചെയ്ത് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.
വെറ്റിനറി ഹോമിയോപ്പതി, അഗ്രോഹോമിയോപ്പതി, വിവിധ മേഖലയിലുള്ള ഇന്ത്യക്കകത്തു നിന്നും പുറത്തു നിന്നുമുള്ള ശാസ്ത്രജ്ഞർ,പാനലിസ്റ്റുകൾ, ഡോക്ടർമാർ എന്നിവർ വിവിധ സെഷനുകളിലായി നടന്ന ചർച്ചയിൽ പങ്കെടുത്തു.
സമാപന ചടങ്ങിൽ ഡോ.ടി.അജയൻ, ഡോ. അജേഷ് വി. തുടങ്ങിയവർ സംസാരിച്ചു. ഐ.എച്ച്.കെ സംസ്ഥാന പ്രസിഡന്റ് ഡോ. കൊച്ചുറാണി വർഗീസ് അധ്യക്ഷയായിരുന്നു. ജനറൽ സെക്രട്ടറി ഡോ. എം.മുഹമ്മദ് അസ്ലം സ്വാഗതവും ഡോ. ആർ. എസ് രാജേഷ് നന്ദിയും പറഞ്ഞു.