നെയ്യാറ്റിൻകര മഹാത്മാ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 25- വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് നെയ്യാറ്റിൻകര, കോൺവെൻ്റ് റോഡിൽ
ശ്രീശംഖൊലി മാടൻ കോവിലിന് സമീപമുള്ള സൈബോ ടെക് അനക്സിൽ വച്ച് അഭിനന്ദന സദസ്സ് സംഘടിപ്പിച്ചിരിക്കുന്നു.
മഹാത്മാ സാംസ്കാരിക വേദി സംഘടിപ്പിച്ച കവിതാ മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ജഗദീഷ് കോവളം, സംസ്ഥാന സർക്കാരിൻ്റെ മികച്ച ഭൂരേഖാ തഹസീൽദാർക്കുള്ള പുരസ്കാരം നേടിയ ശ്രീകല എഎസ്,
ഫൂട് വെയർ അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റായി തെരഞ്ഞെടുത്ത സജൻ ജോസഫ് എന്നിവരെ യോഗത്തിൽ അഭിനന്ദിക്കുന്നു.
മുൻ എംഎൽഎ എ.റ്റി.ജോർജ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ
നെയ്യാറ്റിൻകര നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ.ഷിബു, പാറശാല ബ്ലോക്ക് പഞ്ചായത്തംഗം
അനീഷ സന്തോഷ് തുടങ്ങിയവർ പങ്കെടുക്കുന്നു.