കണ്ണൂര്‍: കാല്‍വഴുതി ഓവുചാലില്‍ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയില്‍ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ് മരിച്ചത്. രാവിലെ മഞ്ഞോടി കണ്ണിച്ചിറയിലാണ് അപകടമുണ്ടായത് . കാല്‍വഴുതി സ്ലാബില്ലാത്ത ഓടയിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ജോലിസ്ഥലത്തേക്കുള്ള യാത്രക്കിടെയാകാം അപകടമെന്നാണ് സംശയിക്കുന്നത്. തലശേരിയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.