ജൂലൈ 10ന് ഐ എൻ ടി യു സി കളക്ടറേറ്റ് മാർച്ച് നടത്തും

Wayanad

കൽപ്പറ്റ: ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ 10ന് കളക്ടറേറ്റിലേക്ക് മാർച്ചും ധർണ്ണയും  സംഘടിപ്പിക്കും. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന തൊഴിലാളി ക്ഷേമപെൻഷനുകൾ വിതരണം ചെയ്യുക, വന്യമൃഗ ആക്രമണത്തിൽ നിന്നും മനുഷ്യ ജീവനുകൾ സംരക്ഷിക്കുക, വിവിധ തൊഴിൽ മേഖലകളിലെ പ്രതിസന്ധികൾ പരിഹരിക്കുക,തൊഴിലുറപ്പ്,മോട്ടോർ, ലോഡിങ്, മേഖലകളിലെ അശാസ്ത്രീയമായ നിയമപരിഷ്കരണങ്ങൾ പുന:പരിശോധിക്കുക, അംഗൻവാടി, ആശാവർക്കർ,ടൂറിസം ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങി വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കലക്ടറേറ്റ് മാർച്ച് സംഘടിപ്പിക്കുന്നത്.

മാർച്ച് ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.ഐഎൻടിയുസി കോൺഗ്രസ് സംസ്ഥാന – ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും. പ്രക്ഷോഭ പരിപാടി വൻ വിജയമാക്കാൻ ഐഎൻടിയുസി ജില്ലാ കമ്മിറ്റി തീരുമാനിച്ചു . ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാനി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡണ്ട് ബി.സുരേഷ് ബാബു, സംസ്ഥാന സെക്രട്ടറി സി ജയപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം ഉമ്മർ കുണ്ടാട്ടിൽ, സി പി വർഗീസ്, ജിനി തോമസ്,ഒ.ഭാസ്കരൻ,കെ കെ രാജേന്ദ്രൻ, ഗിരീഷ് കൽപ്പറ്റ, കെ എം വർഗീസ്, ശ്രീനിവാസൻ തൊവരിമല,കെ യു മാനു,അരുൺ ദേവ്, മോഹൻദാസ് കോട്ടക്കൊല്ലി, ടിജി നെന്മേനി,താരിഖ് കടവൻ, രാധ രാമസ്വാമി, ജോണി നന്നാട്ട്,എസ് മണി, മുത്തലിബ് പഞ്ചാര, കെ അജിത, ആയിഷ പള്ളിയാൽ, ജ്യോതിഷ് കുമാർ,രാജേഷ് തലപ്പുഴ, കുഞ്ഞാപ്പ, കൃഷ്ണൻ മാനന്തവാടി,സലാം മീനങ്ങാടി, ഉഷ കുമാരി,മായാ പ്രദീപ്, ആർ.രാമചന്ദ്രൻ, സുന്ദർ രാജ് എടപ്പെട്ടി,എം ഒ ദേവസ്യ തുടങ്ങിയവർ പ്രസംഗിച്ചു