മതേതര ഇന്ത്യക്കായി സംഘടനകൾ ഒന്നിച്ചു നിൽക്കണം: കെ.എൻ.എം മർകസുദ്ദഅവ

Kannur

കണ്ണൂർ: ലോക് സഭാ തെരഞ്ഞെടുപ്പിൽ വോട്ടുകൾ ഭിന്നിപ്പിക്കാതെ മതേതര ഇന്ത്യക്കായി സംഘടനകൾ ഒന്നിച്ചു നിൽക്കണമെന്ന് കെ.എൻ.എം മർകസുദ്ദഅവ ജില്ലാ കൗൺസിൽ മീറ്റ്.സംഘ് പരിവാർ ഫാസിസത്തിന്നെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്താൻ ബാധ്യതപ്പെട്ട സംഘടനകൾ ആശയസംവാദങ്ങൾക്കപ്പുറം പരസ്പര പോർവിളികൾ നടത്തുന്നത് ആശാവഹമല്ലെന്നും രാജ്യത്ത് മത സൗഹാർദ്ദവും സമാധാനവും നിലനിൽക്കാൻ മതേതര ഇന്ത്യക്കായി ഒന്നിക്കേണ്ട സമയമാണിതെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

ഫലസ്തീന് നേർക്കുള്ള ഇസ്രായേൽ അധിനിവേശത്തിനെതിരെ ലോക രാഷ്ട്രങ്ങൾ നിസ്സംഗത  പാലിക്കുന്നത് ഖേദകരവും അപലപനീയവുമെന്നും മൗനം വെടിഞ്ഞ് സമാധാനം പുനഃസ്ഥാപിക്കാൻ മുന്നോട്ട് വരണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

നേരത്തെ സെക്രട്ടറിയേറ്റും പ്രവർത്തക സമിതിയും നടന്നു.സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് സി.സി ശകീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ടി.മുഹമ്മദ് നജീബ്, സെക്രട്ടറി ഡോ.അബ്ദുൽ ജലീൽ ഒതായി, ട്രഷറർ സി.എ അബൂബക്കർ , പി.വി.അബ്ദുൽ സത്താർ ഫാറൂഖി, കെ. സൈദ്, അശ്രഫ് മമ്പറം, അതാ ഉള്ള ഇരിക്കൂർ, സഹദ് ഇരിക്കൂർ, ഷസിൻ വളപട്ടണം, അബ്ദുൽ ലത്തീഫ് കതിരൂർ, സാദിഖ് മാട്ടൂൽ, സലാം ഇരിക്കൂർ, സൽജബീൽ തളിപ്പറമ്പ, എസ്.നൗഷാദ് പ്രൈം ,നാസർ ധർമടം, മശ്ഹൂദ് തലശ്ശേരി, സി.കെ മുഹമ്മദ്, സാജിം ചമ്പാട്, മൻസൂർ വളപട്ടണം എന്നിവർ പ്രസംഗിച്ചു.