തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വ്യായാമം ചെയ്യുന്നതിനിടെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കുഴഞ്ഞു വീണു മരിച്ചു. മേത്തല കൈതക്കാട്ട് വീട്ടില്‍ സനലിന്റെ മകന് സമല്‍ കൃഷ്ണയാണ് (20 ) മരിച്ചത്. ചൊവ്വാഴ്ച്ച രാത്രിയിലായിരുന്നു സംഭവം. ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടയില്‍ സമല്‍ കൃഷ്ണ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാല്യങ്കര എസ്.എന്‍.എം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് സമല്‍ കൃഷ്ണ. സൗമ്യയാണ് മാതാവ്. സേതുലക്ഷ്മി സഹോദരിയാണ്.