ഭാര്യ മാറി കിടക്കുന്നത് നോക്കിയപ്പോള്‍ കണ്ടത് അയല്‍വാസിയുമായി ചാറ്റുന്നത്; ഭാര്യയെയും സുഹൃത്തിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി

Pathanamthitta

പത്തനംതിട്ട: ഭാര്യ മാറി കിടക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയ ഭര്‍ത്തവ് കണ്ടത് മറ്റൊരു ഫോണില്‍ ചാറ്റുന്നത്. ഈ ഫോണ്‍ പരിശോധിച്ചപ്പോള്‍ വാട്സാപ്പില്‍ നിന്ന് അയല്‍ക്കാരനായ വിഷ്ണുവുമായി ചാറ്റ് ചെയ്യുകയാണെന്ന് മനസിലാക്കി. നിനക്ക് അവനുമായി എന്താണ് ബന്ധമെന്ന് ചോദിച്ചപ്പോള്‍ വൈഷ്ണവി ഇറങ്ങിയോടുകയും വിഷ്ണുവിന്റെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു.

തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവായ കോന്നി കലഞ്ഞൂര്‍ പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു ഭാര്യ വൈഷ്ണവിയേയും (28) സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വെട്ടിക്കൊലപ്പെടുത്തിയത്

കൈയില്‍ വാക്കത്തിയുമായി എത്തിയ ബൈജു വൈഷ്ണവിയെ പുറത്തേക്ക് വിളിച്ചെങ്കിലും ഇറങ്ങി ചെന്നില്ല. തുടര്‍ന്ന് വലിച്ചിറക്കി മുറ്റത്തിട്ട് വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെയും വെട്ടി. ഗുരുതര പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.