റോൾബോൾ ചാമ്പ്യൻഷിപ്പ്: ഫോർട്ട് റോളർ സ്പോർട്സ് ക്ലബ് ജേതാക്കളായി

Kozhikode

കോഴിക്കോട് : ജില്ലാ റോൾബോൾഅസോസിയേഷൻ റോൾ ബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജൂനിയർ വിഭാഗത്തിൽ ( അണ്ടർ 17 ബോയ്സ്) മെഡിക്കൽ കോളജ് ഫോർട്ട് റോളർ സ്പോർട്സ് ക്ലബ് ജേതാക്കളായി.ബീച്ച് റോൾ ബോൾ ക്ലബ് റണേഴ്സ് അപ്പും നേടി. സബ് ജൂനിയർ ബോയ്സ് കോട്ടൂളി റോൾ ബോൾ അക്കാദമിയും , ഗേൾസിൽ മെഡിക്കൽ കോളേജ് ഫോർട്ട് റോളർ സ്പോർട്സ് ക്ലബ്ബ്, മിനി വിഭാഗം – ബോയ്സ് മലാപറമ്പ് റോൾ ബോൾ അക്കാദമി , ഗേൾസ് – ഫറൂഖ് റോൾ ബോൾ ആൻ്റ് ഐസ് സ്കേറ്റിംഗ് അക്കാദമിയും ജേതാക്കളായി.

വിവിധ ക്ലബുകളിൽ നിന്നായി 169 പേർ മിനി, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ 4 തരം ഗ്രൂപ്പുകളായി മത്സരിച്ചു. പന്തീരാങ്കാവ് ദി ഓക്സ്ഫോർഡ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 9 ക്ലബുകളാണ് പങ്കെടുത്തത്. വിജയികൾക്ക് മെഡൽ
ജില്ലാ സെക്രട്ടറി ദീവേഷ് ഡി പാലേച്ച വിതരണം ചെയ്തു. സംസ്ഥാന നിരീക്ഷകൻ പി കെ രാജേന്ദ്രൻ, ദിക്ഷിത് ഡി പാലേച്ച എന്നിവർ പ്രസംഗിച്ചു.ഒഫീഷ്യൽസ് എഫ്രെയിം കോഷി ജോൺ , ദേവൻ നാരായണൻ മത്സരം നിയന്ത്രിച്ചു.മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങൾ ആഗസ്റ്റിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.ഇവർക്കുള്ള 15 ദിവസത്തെ പരിശീലന ക്യാമ്പ് ജൂലായ് 10 ന്
ആരംഭിക്കുമെന്ന് ജില്ലാ സെക്രട്ടറി ദീവേഷ് ഡി പാലേച്ച പറഞ്ഞു. മത്സരത്തിൽ പങ്കെടുത്ത
സീനിയർ ബോയ്സ് , ജൂനിയർ ഗേൾസ് എന്നീ വിഭാഗങ്ങൾ ഓപ്പൺ സെലക്ഷനിൽ തെരഞ്ഞെടുത്തു.

2003 ൽ പൂനെയിൽ ആരംഭിച്ച ഈ ഗെയിം 2019 ലാണ് സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകാരം ലഭിച്ചത്. 6 വേൾഡ് കപ്പിൽ 4 തവണ ഇന്ത്യ ചാമ്പന്മാരായി. 2011 ൽ വേൾഡ് കപ്പിൽ കോഴിക്കോട് സ്വദേശി ദിക്ഷിത് ഡി പാലേച്ച സിൽവർ മെഡൽ നേടിയിരുന്നു.