സേവ് എനര്‍ജി പ്രോഗ്രാം; കുന്ദമംഗലം സബ് ജില്ലയില്‍ തനതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു

Kozhikode

കോഴിക്കോട്: എനര്‍ജിസേവ് എനര്‍ജി പ്രോഗ്രാമിന്റെ (SEP) ഭാഗമായി കുന്ദമംഗലം സബ് ജില്ലയില്‍ തനതു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. സബ് ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലെയും കുട്ടികള്‍ക്കും അധ്യാപകര്‍ക്കും LED ബള്‍ബ് പുനരുപയോഗവും (Recycling), BLDC ഫാന്‍ അസംബ്ലിംഗ് പരിശീലന ശില്‍പശാല പ്രാക്ടിക്കല്‍ ഉള്‍പ്പെടെ നടന്നു.

150 ഓളം പേര്‍ പരിശീലനത്തില്‍ പങ്കെടുത്തു. പരിശീലനം ലഭിച്ച അധ്യാപകരെയും കുട്ടികളെയും ഉപയോഗിച്ച് സബ്ബ് ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കുകയാണ് ഈ പ്രോജക്ടിലൂടെ ലക്ഷ്യമിടുന്നത്. സേവ് എനര്‍ജി കോര്‍ഡിനേറ്റര്‍ പവിത്രന്‍ കോക്കല്ലൂര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കവിത പുരസ്‌കാരം കരസ്ഥമാക്കിയ കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ മനോജ് മണിയൂരിനെ കുന്ദമംഗലം ഉപജില്ല എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

ചടങ്ങില്‍ എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി തനത് പ്രവര്‍ത്തനത്തില്‍ വിജയിച്ച വിദ്യാലയങ്ങള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും നടന്നു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ കെ ജെ പോളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ അബൂബക്കര്‍ പരിപാടികളുടെ ഉല്‍ഘാടനവും മനോജ് മണിയൂരിനുള്ള ഉപഹാര സമര്‍പ്പണവും നടത്തി.

എന്റെ വീട്ടിലും വിദ്യാലയത്തിലും പച്ചക്കറി കൃഷി തനത് പ്രവര്‍ത്തനത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനം കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയരക്ടര്‍ മനോജ് മണിയൂര്‍ നിര്‍വ്വഹിച്ചു. ബാബു നെല്ലുളി(ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ്) , എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോര്‍ഡിനേറ്റര്‍ എം എ ജോണ്‍സണ്‍, സി.കെ വിനോദ് കുമാര്‍ (എച്ച്.എം ഫോറം സെക്രട്ടറി) , ഷുക്കൂര്‍ കോണിക്കല്‍ , യുസുഫ് സിദ്ധിഖ് (എച്ച്.എം ഫോറം ട്രഷറര്‍) എന്നിവര്‍ സംസാരിച്ചു.

1 thought on “സേവ് എനര്‍ജി പ്രോഗ്രാം; കുന്ദമംഗലം സബ് ജില്ലയില്‍ തനതുപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *