നവലോകത്തിന് നന്മയുടെ സ്ത്രീത്വം: എം ജി എം കേരള വിമന്‍സ് സമ്മിറ്റ് 22ന് പാലക്കാട്ട്

Kerala News

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കോഴിക്കോട്: നവലോകത്തിന് നന്മയുടെ സ്ത്രീത്വം എന്ന പ്രമേയത്തില്‍ കെ എന്‍ എം മര്‍കസുദ്ദഅവ വനിതാ വിഭാഗമായ എം ജി എം നടത്തുന്ന കേരള വിമന്‍സ് സമ്മിറ്റ് 22ന് പാലക്കാട് കോട്ടമൈതാനിയില്‍ നടക്കും. അര ലക്ഷത്തോളം വനിതകള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകളും ചര്‍ച്ചകളും നടക്കും.

രാവിലെ 9.30 മുതല്‍ 12.30വരെ നടക്കുന്ന ഒന്നാം സെഷനില്‍ എം ജി എം സെക്രട്ടറി ഫാത്തിമ ചാലിക്കര ആമുഖ പ്രഭാഷണം നടത്തും. എം ജി എം വൈസ് പ്രസിഡന്റ് ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിക്കും. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോള്‍ ഉദ്ഘാടനം ചെയ്യും. ഫാത്തിമത്തുസിഹറ ടീച്ചര്‍, ആബിദ ടീച്ചര്‍, അനീസ ടീച്ചര്‍, റഹ്മ ഇടുക്കി, സുബൈദ കല്ലായി, ഖദിജ പി സി, അസ്മാബി ടീച്ചര്‍ എന്നിവര്‍ പ്രസീഡിയം നിയന്ത്രിക്കും. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ പ്രിയ അജയന്‍, സലീമ ടീച്ചര്‍, ഷഹബാനത്ത് എം എന്നിവര്‍ ആശംസകളര്‍പ്പിക്കും. 11 മണിക്ക് വിശ്വാസവും ജീവിതവും എന്ന വിഷയത്തില്‍ എം ടി നജീബ പ്രഭാഷണം നടത്തും. 11.30 മുതല്‍ 12.30 വരെ പാനല്‍ ചര്‍ച്ച നടക്കും. സ്ത്രീയുടെ ഇസ്ലാമും ലിബറിസത്തിലെ സ്ത്രീയും എന്ന വിഷയത്തിലാണ് ചര്‍ച്ച. അഡ്വ ഫാത്തിമ തെഹ്‌ലിയ, ഖദീജ കൊച്ചി, അഫീഫ പൂനൂര്‍, നെക്‌സി കോട്ടയം, സനിയ്യ ടീച്ചര്‍, ജുവൈരിയ ടീച്ചര്‍ ഐക്കരപ്പടി എന്നിവര്‍ പങ്കെടുക്കും.

സെഷന്‍ രണ്ടില്‍ 9.30 മുതല്‍ 1.30വരെ ഗേള്‍സ് അക്കാഡമിക് കോണ്‍ക്ലേവ് നടക്കും. ഷാദിയ സി പി, റാഫിദ പി ഐ, ഡോ ആബിദ ഫാറൂഖി, അഡ്വ ഫാത്തിമ തെഹ്‌ലിയ, ടി കെ തെഹ്‌ലിയ, ഐഷ ഹുദ പൂനൂര്‍, ദനിയ പി, ഷന തസ്‌നീം എന്നിവര്‍ പങ്കെടുക്കും. സെഷന്‍ മൂന്നില്‍ കുട്ടികളുടെ പരിപാടി നടക്കും. ഷാനവാസ് പറവന്നൂര്‍ നേതൃത്വം നല്‍കും. സെഷന്‍ നാലില്‍ മൂന്ന് മണി മുതല്‍ നാല് മണിവരെ കള്‍ച്ചറല്‍ പ്രോഗ്രാം നടക്കും.

സെഷന്‍ അഞ്ച് നാല് മണി മുതല്‍ ഒമ്പത് മണിവരെ ഖുര്‍ആനില്‍ നിന്ന് എന്ന പരിപാടിക്ക് ഷിഫ ബിന്‍ത് ഷാഫി, മറിയക്കുട്ടി സുല്ലമിയ, സല്‍മ അന്‍വാരിയ പങ്കെടുക്കും. പ്രസീഡിയത്തില്‍ സജ്‌ന പട്ടേല്‍ത്താഴം, സഫൂറ തിരുവണ്ണൂര്‍, ഹസനത്ത് പരപ്പനങ്ങാടി, റാഫിദ പി ഐ, മറിയം കടവത്തൂര്‍, റസിയാബി ടീച്ചര്‍, സഫല നസീര്‍ ആലപ്പുഴ, പാത്തേക്കുട്ടി ടീച്ചര്‍, നൂറ തിരുവനന്തപുരം, റൈഹാന കൊല്ലം, ഡോ ബേനസീര്‍, ഷരീഫ ടീച്ചര്‍, ആസ്മി, നൗഫിയ ഖാലിദ്, ഷബ്‌ന കൊച്ചി, ഷക്കീല ഇഖ്ബാല്‍, ഹാജറ പി എ, ജസീറ രണ്ടത്താണി, താഹിറ ടീച്ചര്‍, ചിന്ന ടീച്ചര്‍, ഷമീന, ആരിഫ തിക്കോടി, റുഖിയ പൂനൂര്‍, ഹസീന കെ വി, ഷറീന വയനാട്, റുക്‌സാന കാസര്‍ക്കോട്, സലീമ ടീച്ചര്‍, ഖമറുന്നിസ ഷാഹുല്‍ എന്നിവര്‍ പങ്കെടുക്കും. ഡോ അസ്മ സഹ്‌റ ത്വയ്യിബ (ഓള്‍ ഇന്ത്യാ മുസ്ലിം ലോ ബോര്‍ഡ് മെമ്പര്‍, ഹൈദരബാദ്) ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് എം പി മുഖ്യാതിഥിയായിരിക്കും. സന ഖാന്‍ അഹമ്മദാബാദ്, അഡ്വ കെ ശാന്തകുമാരി എന്നിവര്‍ അതിഥികളാകും. കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ഷബീന ഷക്കീര്‍, സ്‌കൂള്‍ കലോത്സവ തീം സോംഗ് രചയിതാവ് ഉമ്മുകുല്‍സു ടീച്ചര്‍ എന്നവരെ ചടങ്ങില്‍ ആദരിക്കും. ഡോ അന്‍വര്‍ സാദത്ത്, ആദില്‍ നസീഫ്, സുഹാന ഉമ്മര്‍ എന്നിവര്‍ ആശംസകള്‍ നേരും. സ്ത്രീ-പദവി മഹത്വം എന്ന വിഷയത്തില്‍ സി പി ഉമ്മര്‍ സുല്ലമി മുഖ്യ പ്രഭാഷണം നടത്തും.

നവലോകത്തിന് നന്മയുടെ സ്ത്രീത്വം, വിശ്വാസ വിശുദ്ധി, സംതൃപ്ത ജീവിതം, കരുതലാണ് കുടുംബം, തുടങ്ങിയ വിഷയങ്ങളില്‍ സി ടി ആയിഷ ടീച്ചര്‍, ഡോ ഖമറുന്നിസ അന്‍വര്‍, സൈനബ ഷറഫിയ്യ, അഹമ്മദ്കുട്ടി മദനി, ജമീല ടീച്ചര്‍ എടവണ്ണ, മുഹ്‌സിന പത്തനാപുരം, എന്‍ എം അബ്ദുല്‍ ജലീല്‍, റുഖ്‌സാന വാഴക്കാട്, ആയിഷ ഹസീഫ് എന്നിവര്‍ പ്രസംഗിക്കും.

Leave a Reply

Your email address will not be published. Required fields are marked *