ആയഞ്ചേരി: അയൽപ്പക്കങ്ങളിൽ സംഘടിപ്പിക്കുന്ന ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പിൻ്റെ ഒന്നാം ഘട്ടം പൂർത്തിയായി വരുമ്പോൾ ജന പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമാവുകയാണ്.
ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡ് മെമ്പർ എ. സുരേന്ദ്രൻ്റെ നേതൃത്വത്തിൽ 25 വീടുകൾക്ക് ഒരു സന്നദ്ധ വളണ്ടിയറുടെ സേവനം ഉപയോഗപ്പെടുത്തി അതാത് അയൽപ്പക്ക വീടുകളിലാണ് ഷുഗർ, ബി.പി, ഹീമോഗ്ലോബിൽ, തൂക്കം തുടങ്ങിയ പരിശോധ സംഘടിപ്പിച്ചു വരുന്നത്. അയൽ വീടുകളിലെ ബന്ധങ്ങൾ സുദൃഡമാകാനും ഇത് കാരണമാവുന്നുണ്ട്. സൗജന്യമായി ലഭിക്കുന്ന ക്യാമ്പുകളിൽ എത്തിപ്പെടുമ്പോൾ ശ്രദ്ധിക്കപ്പെടാതെ പോകുന്ന പലതും തുടക്കത്തിലേ കണ്ടെത്താനും ചെറിയ ചില ശ്രദ്ധകളും ഭക്ഷണങ്ങളിൽ കൂടുതൽ ഇലക്കറികളും മറ്റും ഉപയോഗപ്പെടുത്തി രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും പരിശോധന നടത്തി പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞോ എന്നത് തിരിച്ചറിയുന്നതാണ് ഇതിൻ്റെ സ്വീകാര്യത കൂടുന്നത്.
അയൽ വീടുകളിലെ ബന്ധങ്ങൾ സുദൃഡമാകാനും ഇത് കാരണമാവുന്നുണ്ട്. പലർക്കും ഹീമോഗ്ലോബിൻ്റെ അളവ് കുറഞ്ഞു വരുന്നത് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇത്തരം എൻ. സി. ഡി ക്യാമ്പുകളെ പരമാവധി ഉപയോഗപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് മെമ്പർ പറഞ്ഞു.ജെ.പി .എച്ച്.എൻ സെലിൻ , വടക്കയിൽ ബാലൻ ,ആശാവർക്കർ ടി.കെ റീന തുടങ്ങിയവർ സംബന്ധിച്ചു.