പാട്ടും ചുവടുകളുമായി മാപ്പിള കലാ പഠന ക്യാമ്പ്

Malappuram

കൊണ്ടോട്ടി: മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി ആലുവയിൽ സംഘടിപ്പിക്കുന്ന പഞ്ചദിന മാപ്പിള കലാ പഠന പരിശീലന ക്യാംപ് മൂന്നുദിവസം പൂർത്തിയാക്കി. രാവിലെ എട്ടുമണി മുതൽ രാത്രി 10 മണി വരെ എടത്തല അൽ അമീൻ കോളേജിലെ വേദികളെ പാട്ടും ചുവടുകളുമായി ക്യാമ്പ് അംഗങ്ങൾ സജീവമാക്കി. കവിയും ഗാനരചയിതാവുമായ ബാപ്പു വാവാട് ” മാപ്പിളപ്പാട്ടിന്റെ രചനാ നിയമങ്ങൾ ” എന്ന വിഷയത്തിലും ഫൈസൽ എളേറ്റിൽ “മാപ്പിളപ്പാട്ടിൻ്റെ നാൾവഴികൾ” എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ നടത്തി. അഷറഫ് മഞ്ചേരി നേതൃത്വം നൽകുന്ന മാപ്പിളപ്പാട്ട് വിഭാഗം, റഹീന കൊളത്തറ, ഉമ്മർ മാവൂർ എന്നിവർ നേതൃത്വം നൽകുന്ന ഒപ്പന വിഭാഗം, ബീരാൻ കോയ ഗുരുക്കൾ, യാസർ കോഴിക്കോട് എന്നിവർ നേതൃത്വം നൽകുന്ന കോൽക്കളി വിഭാഗം, മുജീബ് പാടൂർ നേതൃത്വം കൊടുക്കുന്ന ദഫ് വിഭാഗം എന്നിവയാണ് പരിശീലന കളരികളിൽ.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ 70 പേരാണ് ക്യാംപിൽ പഠിതാക്കളായി പങ്കെടുക്കുന്നത്. രാത്രി 9 മണി മുതൽ പത്തര വരെയുള്ള അവസാന സെഷനുകളിൽ ക്യാംപ് അംഗങ്ങൾ സ്വന്തം കലാപരിപാടികൾ അവതരിപ്പിച്ചു