ഇബ്രാഹിം മാസ്റ്റർ വിദ്യാഭ്യാസ രംഗത്തെ അതുല്യ മാർഗദർശി: ഡോ: എം.കെ മുനീർ എം.എൽ.എ

Malappuram

അരീക്കോട് : വിദ്യാഭ്യാസ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തി മൂദ്ര പതിപ്പിച്ച ഇബ്രാഹിം മാസ്റ്റർ കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവത്തിന്റെ ചാലക ശക്തിയാണെന്ന് ഡോ. എം കെ മുനീർ എം.എൽ.എ പ്രസ്താവിച്ചു. ലോകത്തിന്റെ ഏത് ഭാഗത്ത് നടക്കുന്ന വിദ്യാഭ്യാസ ചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അതിന്റെ ഗുണഫലങ്ങൾ സമൂഹത്തിന് ലഭ്യമാക്കുകയും ചെയ്തിരുന്നു. എൻ.വി ഇബ്രാഹിം മാസ്റ്റർ ജീവിതം ദർശനം പുസ്തക പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രോഗ്രാം ചെയർമാൻ ഡോ. പി.പി അബദുൽ ഹഖ് അധ്യക്ഷത വഹിച്ചു. പി.കെ.ബഷീർ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡോ :എം.കെ മുനീർ പുസ്തകം ഡോ: ഹുസൈൻ മടവൂരിന് നൽകി പ്രകാശനം ചെയ്തു. അഡ്വ: കെ.എൻ.എ.ഖാദർ മുഖ്യ പ്രഭാഷണം നടത്തി. കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ: കെ.മുഹമ്മദ് ബഷീർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻ്റിക്കേറ്റ് മെബർ കെ.എസ് പണിക്കർ , ജംഇയ്യത്തുൽ മുജാഹിദ്ദീൻ പ്രസിണ്ടൻ്റ് പ്രൊഫ. എൻ.വി അബ്ദുറഹിമാൻ, സുല്ലമുസ്സലാം ഹയർ സെക്കൻ്ററി മനേജർ കെ.അബ്ദുസ്സലാം, ഡോ. വി.പി അബ്ദുൽ ഹമീദ്, എ.ഡബ്ളി.യു അബ്ദുറഹ്മാൻ, കെ.ഭാസ്ക്കരൻ, പി.പി സഫറുള്ള, പ്രൊഫ. എൻ.വി സുആദ, ജനറൽ കൺവീനർ കെ.ടി. മുനീബുറഹ്മാൻ, സ്കൂൾ പ്രധാന അധ്യാപകൻ സി.പി അബ്ദുൽ കരീം, വി.ഹംസ ഇരുവേറ്റി,എൻ വി അമീർ അൻവർ, പ്രൊഫ. എൻ.വി അമീർ അസ്ഹർ എന്നിവർ പ്രസംഗിച്ചു.

എൻ.വി. ഇബ്രാഹിം മാസ്റ്റർ സ്റ്റുഡൻ്റ് ഓഫ് ദി ഇയർ അവാർഡ് ചടങ്ങിൽ വിതരണം ചെയ്തു. അവാർഡ് ജേതാക്കളായ വൈ പി ഷിഫ, എൻ.വി ഹിമ അജ്‌വദ്, കെ.റൈഷ ഗൈസ് എന്നിവർ പ്രസംഗിച്ചു.