മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ഇന്ന് വൈകീട്ട് 4.30ന് മലപ്പുറം കുന്നുമ്മലില്‍ നടക്കും. മലപ്പുറം നിയോജകമണ്ഡലം എം എല്‍ എ പി ഉബൈദുള്ള ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍ എ മുഖ്യാഥിതിയാവും. വിവിധ രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖര്‍ സംബന്ധിക്കും.
വര്‍ഷങ്ങളായി തുടര്‍ന്ന് വരുന്ന മലബാറിനോടുള്ള ഈ അനീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് എം എസ് എം സംസ്ഥാന സെക്രട്ടറീയേറ്റ് യോഗം അഭിപ്രായപ്പെട്ടു. എം എസ് എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ്, ട്രഷറര്‍ ജസിന് നജീബ്, സമാഹ് ഫാറൂഖി, ലുക്മാന് പോത്തുകല്ല്, നദീര്‍ കടവത്തൂര്‍, നുഫൈല്‍ തിരൂരങ്ങാടി, ഫഹീം പുളിക്കല്‍, ഷഫീഖ്, ഷഹീം പാറന്നൂര്‍, നദീര്‍ മൊറയൂര്‍, ദാനിഷ് അരീക്കോട്, റാഫിദ് ചേനാടന്‍, സാജിദ് എം റഷീദ് ഈരാറ്റുപേട്ട, അന്‍ഷിദ് നരിക്കുനി, ബാദുഷ ഫൈസല്‍ തൊടുപുഴ, നജീബ് തവനൂര്‍ എന്നിവര്‍ സംബന്ധിച്ചു.