വിവിധ തലത്തില്‍ നേട്ടം കൈവരിച്ചവരെ സിയസ്‌കൊ മെറിറ്റ് ഈവനിംഗില്‍ ആദരിച്ചു

Kozhikode

കോഴിക്കോട്: സിയസ്‌കൊ മെറിറ്റ് ഈവനിംഗ് എം. കെ. രാഘവന്‍ എം. പി. ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ.ജെ.ജോണ്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. സിയസ് കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.

വിവിധ തലത്തില്‍ നേട്ടം കൈവരിച്ച ഡോ. നദീം മുര്‍തസ, ഡോ. നജ്‌ല മുഹമ്മദ്, ഡോ.എം.നഷാദ്, മൊണിഷ മൂസ്സകോയ, നകാത്ത് ജമീല സഹീദ്, നജ്‌ല ആയിഷ എന്നിവരെ ആദരിച്ചു. തെക്കെ പുറത്തെ മികച്ച സ്‌ക്കൂളായി തെരഞ്ഞെടുത്ത ഹിമായത്തല്‍ ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളിന്ന് പ്രത്യേക ഉപഹാരം നല്‍കി.

കാലിക്കറ്റ് ഗേള്‍സ് വി. എച്ച്.എസ്.എസ്., എം.എം.വി.എച്ച്.എസ്.എസ്., കുറ്റിച്ചിറ ഗവ.വി.എച്ച്.എസ്.എസ്., ഹിമായത്തുല്‍ ഇസ്ലാം എച്ച്.എസ്.എസ്.എ ന്നിവിടങ്ങളില്‍ നിന്ന് എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എ.പ്ലസ് നേടിയവര്‍ക്കും ഉപഹാരം നല്‍കി.

കൗണ്‍സിലര്‍മാരായ കെ.മൊയ്തീന്‍കോയ, പി.മുഹസിന, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി പി. എസ്. രാകേഷ്, സി. വി. നജ്മ, സിയസ്‌കൊ ട്രഷറര്‍ പി.പി.അബ്ദുല്ല കോയ, മുന്‍ ജനറല്‍ സെക്രട്ടറി എസ്.സര്‍ ഷാര്‍ അലി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി എം.വി. ഫസല്‍ റഹ്മാന്‍ സ്വാഗതവും സെക്രട്ടറി സി.പി.എം .സഈദ് അഹമ്മദ് നന്ദിയും പറഞ്ഞു.