ജാതി സെൻസസ് നടപ്പാക്കണം: രാഷ്ട്രീയ ജനതാദൾ

Thrissur

തൃശ്ശൂർ: ജാതി സെൻസസ് നടത്തുവാൻ കേരള സർക്കാർ നയപരമായ തീരുമാനം കൈക്കൊള്ളണമെന്ന് തൃശ്ശൂരിൽ കൂടിയ ആർ.ജെ.ഡി സംസ്ഥാന കമ്മിറ്റി യോഗം ഐക്യകണ്ഠന് ആവശ്യപ്പെട്ടു. ജാതി അധിഷ്ഠിതമായ സാമൂഹിക അസമത്വം നിലനിൽക്കുന്ന ഇന്ത്യയിൽ ദളിത് വിഭാഗത്തിന് സാമൂഹ്യനീതി ഉറപ്പു വരുത്തുന്നതിന് ഭരണഘടന നിർദേശം നിലവിലുണ്ട്.

പിന്നോക്ക വിഭാഗം നേരിടുന്ന അസമത്വം അവസാനിപ്പിച്ച് അവസരസമത്വം ഉറപ്പുവരുത്തുന്നതിനാണ് മണ്ഡൽ കമ്മീഷൻ ശുപാർശകൾ വി പി സിംഗ് സർക്കാർ 1990 നടപ്പിലാക്കാൻ തീരുമാനിച്ചത്. 2021 ൽ നടത്തേണ്ട പൊതു സെൻസസ് കേന്ദ്ര ഗവൺമെൻ്റ് അനിശ്ചിതമായി നീട്ടിക്കൊണ്ടു പോയപ്പോഴാണ് രാഷ്ട്രീയ ജനതാദളിന് മുഖ്യപങ്കാളിത്തമുള്ള ബീഹാർ ഗവൺമെൻ്റ് ജാതി സെൻസസ് നടത്തിയത്. ഇത് വലിയ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. ഇതിനെ തുടർന്ന് രാജ്യത്തെ 9 സംസ്ഥാനങ്ങൾ ജാതി സെൻസസ് പ്രഖ്യാപിക്കുകയുണ്ടായി. കേരളത്തിൽ ഈ കാലയളവിൽ ഉണ്ടായ സാമൂഹിക സാമ്പത്തിക മാറ്റങ്ങൾ വിവിധ ജനവിഭാഗങ്ങളെ എങ്ങനെ സ്വാധീനിച്ചു എന്നും അതി അനുസരിച്ചുള്ള നയ രൂപീകരണം നടത്താനും ജാതി സെൻസസാണ് ഉചിതമായ മാർഗ്ഗം.ജാതി സെൻസസ് നടത്തുന്നതിന് പൊതു അഭിപ്രായം രൂപീകരിക്കാൻ ബഹുജന മുന്നേറ്റത്തിന് ആർ.ജെ.ഡി മുൻകൈയെടുക്കും.

യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് ഇ.പി ദാമോദരൻ അവതരിപ്പിച്ച പ്രമേയം യോഗം ഐക്യകണ്ഠേനെ അനുകൂലിച്ചു. ആവശ്യസാധനങ്ങളുടെ വിലവർധനവ് പിടിച്ചു നിർത്താൻ സർക്കാർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്,ഭൂനികുതി വർദ്ധിപ്പിച്ചതടക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നയങ്ങൾ തിരുത്താൻ തയ്യാറാവണം.സാമൂഹ്യ ക്ഷേമപെൻഷനുകളും,ക്ഷേമനിധി ആനുകൂല്യങ്ങളും സമയബന്ധിതമായി വിതരണം ചെയ്യണം.ജനങ്ങളെയും,മുന്നണി ഘടകക്ഷികളെയും ചേർത്തുനിർത്തി മുന്നോട്ടു പോകാൻ സർക്കാരും മുന്നണി നേതൃത്വവും തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കൺവെൻഷനുകൾ വിളിച്ചുചേർക്കാൻ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡൻ്റ് എം.വി ശ്രേയാംസ്കുമാർ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി വി.കുഞ്ഞാലി റിപ്പോർട്ട് അവതരിപ്പിച്ചു.

ദേശീയ ജനറൽ സെക്രട്ടറി ശ്രീമതി.അനു ചാക്കോ സംസ്ഥാന ഭാരവാഹികളായ വി.സുരേന്ദ്രൻ പിള്ള,കെ.കെ ഹംസ,എൻ.എം നായർ,മനയത്ത് ചന്ദ്രൻ,യൂജിൻ മോറേലി, സലിം മടവൂർ,എൻ.കെ വത്സൻ, സബാഹ് പുൽപ്പറ്റ,പി.കെ പ്രവീൺ,പരശുവക്കൽ രാജേന്ദ്രൻ,പി.കിഷൻ ചന്ദ്,ടി.വി ബാലകൃഷ്ണൻ,ജയ്സൺ പാനിക്കുളങ്ങര, എൻ.സി മോയിൻകുട്ടി,കെ. ലോഹ്യ,ഉഷാ രായോരത്ത്,ജില്ലാ പ്രസിഡന്റ്മാരായ എം കെ ഭാസ്കരൻ,ജയ്സൺ മാണി,സണ്ണി തോമസ്,ഗിരിജൻ, വി.വി കൃഷ്ണൻ,ഡി.രാജൻ,സുബ്രഹ്മണ്യൻ,മനു വാസുദേവ്,അഡ്വ.ജനാർദ്ദനൻ,കോയ അമ്പാട്ട്,അഷറഫ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.