തിറ പ്രമേയമാക്കിയ മലയാളത്തിലെ ആദ്യത്തെ ചലച്ചിത്രമായ സെക്ഷന്‍ 306 ഐ പി സി എന്ന ചിത്രത്തിന്‍റെ ഓഡിയോ പ്രകാശനം ചെയ്തു

Cinema

നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക

കൊച്ചി: നിര്‍മ്മാതാവ് ജയശ്രീ, സംവിധായകന്‍ ശ്രീനാഥ് ശിവ, നടന്മാരായ ജയരാജ് വാര്യര്‍, ശ്രീജിത്ത് വര്‍മ്മ, സംഗീത സംവിധായകന്‍ ദീപാങ്കുരന്‍, ഗായിക ഇന്ദുലേഖ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രത്തിലെ ഗാനങ്ങള്‍ മ്യൂസിക് 24*7 പുറത്തിറക്കി. തിറ പ്രമേയമായ കാന്താര എന്ന സൂപ്പര്‍ ഹിറ്റ് സിനിമ ആസ്വദിച്ച പ്രേക്ഷകര്‍ക്ക് ഈ ചിത്രം വേറിട്ട ദൃശ്യ അനുഭവമായിരിക്കും.

യുവ നോവലിസ്റ്റായ അശ്വതി മേലെപാട്ടിനെ ആത്മഹത്യയിലേക്ക് നയിച്ച വാക്കുകള്‍. ദൈവഹിതമായി അത് അവളുടെ മരണത്തിലേക്ക് നയിച്ചു. ഒരാളുടെ മരണത്തിന് കാരണമായ വാക്കോ പ്രവൃത്തിയോ മറ്റൊരാളില്‍ നിന്നും ഉണ്ടായാല്‍ ഉള്ള കേസാണ് സെക്ഷന്‍ 306 ഐ പി സി. അശ്വതിയുടെ തൂലികയില്‍ വിരിഞ്ഞ വാക്കുകള്‍ക്ക് കത്തിയുടെ മൂര്‍ച്ചയുണ്ടായിരുന്നു. അശ്വതി ആകുന്നത് ശിവകാമി എന്ന നായികയാണ്. അഡ്വക്കേറ്റ് നന്ദ എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെ ശാന്തികൃഷ്ണ അവിസ്മരണീയമാക്കുന്നു. രഞ്ജി പണിക്കര്‍ അഡ്വക്കറ്റ് രാംദാസ് ആയി ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.എസ് എച്ച് ഒ മുരളീധരന്‍ എന്ന കരുത്തുറ്റ പ്രധാന കഥാപാത്രത്തെ ശ്രീജിത്ത് വര്‍മ്മ അവതരിപ്പിക്കുന്നു. ശങ്കരനാരായണന്‍ എന്ന കഥാപാത്രത്തെ ജയരാജ് വാര്യര്‍ വ്യത്യസ്തനാക്കുന്നു.

ശ്രീ വര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീജിത്ത് വര്‍മ്മയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നു. വി എച്ച് ദിനാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ഡിയോപി പ്രദീപ് നായര്‍. സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് കൈതപ്രം വിശ്വനാഥന്‍, വിദ്യാധരന്‍ മാസ്റ്റര്‍ ദീപാങ്കുരന്‍ എന്നിവരാണ്. ഗാനരചന കൈതപ്രം ബി കെ ഹരിനാരായണന്‍. പശ്ചാത്തല സംഗീതം ബിജിബാല്‍. എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്. കല എം ബാവ. കോസ്റ്റ്യൂം ഷിബു പരമേശ്വരന്‍. മേക്കപ്പ് ലിബിന്‍ മോഹന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കുഞ്ഞ്, മോഹന്‍ സി നീലിമംഗലം. അസോസിയേറ്റ് ഡയറക്ടര്‍സ് സുമിലാല്‍, കിരണ്‍ മോഹന്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് സക്കീര്‍ഹുസൈന്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍ രെജിഷ് ഒറ്റപ്പാലം.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി ഒലവക്കോട്.

മെറീന മൈക്കിള്‍, രാഹുല്‍ മാധവ്, ജയരാജ് വാര്യര്‍, കലാഭവന്‍ റഹ്മാന്‍, മനുരാജ്, എം ജി ശശി, പ്രിയനന്ദനന്‍,റിയ, സാവിത്രിയമ്മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രം ഉടന്‍ റിലീസിനു തയാറെടുക്കുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍.

Leave a Reply

Your email address will not be published. Required fields are marked *