കിഴിശ്ശേരി: തവനൂർ ജി.എം.എൽ.പി സ്കൂളിൽ ശതാബ്ദി ആഘോഷവും പൂർവാധ്യാപക പൂർവ വിദ്യാർത്ഥി സംഗമവും നടത്തി. മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ശതാബ്ദി സ്മരണിക നിർദ്ധരി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നജ്മ ബേബി പ്രകാശിപ്പിച്ചു. രക്ഷിതാക്കളുടെ മാഗസിൻ വീണ്ടും തളിർക്കുമ്പോൾ പി ടി ശിന്നക്കുട്ടൻ പ്രകാശിപ്പിച്ചു. ടി വി കൃഷ്ണപ്രകാശ് മുഖ്യപ്രഭാഷണം നിർവഹിച്ചു. വാർഡ് മെമ്പർ ടി സുലൈമാൻ അധ്യക്ഷനായി.
പ്രധാനാധ്യാപകൻ സി എ അനിൽകുമാർ ശതാരവത്തിൻ്റെ റിപ്പോർട്ട് അവതരിപ്പിച്ചു. വാർഡ് മെമ്പർ എൻ സി അഷറഫ്, പി ടി എ പ്രസിഡൻ്റ് പി സാലിം, സി ആർ സി കോർഡിനേറ്റർ പി പ്രശാന്ത്, അനുഷ, സി എ വിപിൻ, എ പി രഹന, ഡി ടി അബ്ദുസ്സലാം, കെ നജ്മ, സി എ രാമചന്ദ്രൻ, ടി സുലൈമാൻ മാസ്റ്റർ, എ ടി കരീം, ഡി ഷാജിദ്, ജിതീഷ് പാമ്പാടി, രാധാകൃഷ്ണൻ, ടി ബുഷറ, ഷാക്കിർ ഹുസൈൻ, പി പി സുമയ്യ എന്നിവർ സംസാരിച്ചു.തുടർന്ന് കുട്ടികളുടെ കലാ വിരുന്ന് നടന്നു.