നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
മേപ്പാടി: കുന്നമ്പറ്റ, ആനപ്പാറ, ഓടത്തോട്, കോട്ടനാട് പരിസര പ്രദേശങ്ങളിലെ രൂക്ഷമായ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും കുന്നമ്പറ്റ ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു. പകല്‍ സമയങ്ങളില്‍പ്പോലും ജനങ്ങള്‍ വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുന്നു. വിദ്യാര്‍ത്ഥികളടക്കം നടന്നു പോകുന്ന വഴിയിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന തമ്പടിച്ച് ഭീതി പരത്തിയത്. ഫെന്‍സിങ്ങ് ഉപയോഗിച്ച് ആന വരുന്നതിനെ തടയുകയോ മറ്റ് പോംവഴികള്‍ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്യാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യോഗം തീരുമാനിച്ചു.
പ്രസിഡന്റ് അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ബി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. പി ഇ ഷംസുദ്ദീന്‍, പി എം സൈതലവി, പൂഞ്ചോല സൈത്, അനില്‍ എം കെ, ജംഷീര്‍ ഇ എം, എം പി മുഹമ്മത്, ഷൈജ, വാസുദേവന്‍, റംല, ഹൈദ്രു ഹാജി, നിസാര്‍ വി, സതീശന്‍ പി, എ അഷ്‌റഫ്, ദിലീപ്, ഉണ്ണി തദ്ദേവൂസ് എന്നിവര്‍ സംസാരിച്ചു.