പത്രലേഖകനും നാടക നടനും കലാ-സാഹിത്യ പ്രവർത്തകനുമായ എൽ കെ അപ്പൻ നിര്യാതനായി

Thiruvananthapuram

തിരുവനന്തപുരം: പത്രലേഖകനും നാടകനടനും കലാ-സാഹിത്യ പ്രവർത്തകനുമായ
അമരവിള ചെക്ക്പോസ്റ്റ് ജങ്ഷൻ അനൂപ് ഭവനിൽ എൽ.കെ.അപ്പൻ (എൽ. കുട്ടപ്പൻ – 57) ഹൃദയ സ്തംഭനം മൂലം അന്തരിച്ചു. രാഷ്ട്രദീപിക, ഫ്ലാഷ്, കേരളകൗമുദി, മെട്രോ വാർത്ത എന്നീ ദിനപ്പത്രങ്ങളിൽ നെയ്യാറ്റിൻകര പ്രാദേശിക ലേഖകനായി പ്രവർത്തിച്ചിരുന്നു.

സാക്ഷരതാ പ്രസ്ഥാനം ആരംഭിച്ച കാലം മുതൽ കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രേരക് ആയിരുന്നു. അപകട മരണങ്ങളുടേയും ആത്മഹത്യകളുടേയും സത്യാവസ്ഥ വരച്ചുകാട്ടിയ നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ ജനശ്രദ്ധ പിടിച്ചുപറ്റി. ക്രിമിനൽ സംഘങ്ങളെ കുറിച്ച് പുറം ലോകത്തെ അറിയിച്ച മാറ്ററുകൾ ജീവനുവരെ ഭീഷണിയായ നിരവധി സംഭവങ്ങൾക്കും സാക്ഷ്യം വഹിച്ചു.

പ്രൊഫഷണൽ, അമേച്വർ നാടകരംഗങ്ങളിൽ രചയിതാവായും നടനായും സംവിധായകനായും വളരെക്കാലം സജീവമായിരുന്നു. ഭാര്യ ഷൈലജ, മകൻ അനൂപ്.

എൽ.കെ.അപ്പൻ്റെ ആകസ്മിക നിര്യാണത്തിൽ നെയ്യാറ്റിൻകര സ്വദേശാഭിമാനി ജേർണലിസ്റ്റ് ഫോറം അനുശോചനം രേഖപ്പെടുത്തി.