നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
കൊല്ലം: ഡയപ്പര്‍ മാലിന്യ സംസ്‌കരണത്തിന് നൂതന സാങ്കേതിക വിദ്യയുടെ മാതൃകയുമായി എത്തിയിരിക്കുകയാണ് യുകെഎഫ് ഇലക്ട്രോണിക്‌സ് വിദ്യാര്‍ത്ഥികള്‍. ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് കൊല്ലം ലോക്കല്‍ സെന്ററിന്റെ നേതൃത്വത്തില്‍ ഇന്‍സിനറേറ്റര്‍ ഡിസൈന്‍ കോമ്പറ്റിഷന്റെ ഭാഗമായി ടി കെ എം എഞ്ചിനീയറിംഗ് കോളേജില്‍ വെച്ച് സംഘടിപ്പിച്ച മത്സരത്തില്‍ നടന്ന മാതൃകയുടെ അവതരണത്തിന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ നിന്നള്ള ക്യാമ്പസുകളെ പിന്‍തള്ളി യു കെ എഫ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ഡയപ്പര്‍ മാലിന്യത്തെ മെക്കാനിക്കലായി സംസ്‌കരിക്കുന്ന സാങ്കേതിക വിദ്യയുടെ അവതരണമാണ് യു കെ എഫിനെ സമ്മാനത്തിനര്‍ഹമാക്കിയത്. യു കെ എഫ് എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ ഏഴാം സെമെസ്റ്റര്‍ വിദ്യാര്‍ത്ഥികളായ അര്‍പ്പിത് ബി. കൃഷ്ണ, ആര്‍. ആരോമല്‍, ആരോണ്‍, എസ.് ശ്രീഹരി എന്നിവരുടെ അവതരണ മികവാണ് യു കെ എഫിന് നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഈ സാങ്കേതിക വിദ്യയെ വാണിജ്യ അടിസ്ഥാനത്തില്‍ ഒരു ഉല്‍പ്പന്നമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍ വിഭാഗം മേധാവി ഡോ. നീതു രാജ്, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ രശ്മി കൃഷ്ണപ്രസാദ്, എ. എസ്. രേഷ്മ മോഹന്‍, എ. ഷാഹുല്‍ ഹമീദ്, ഡോ. സുജിത് ചെല്ലപ്പന്‍ എന്നിവര്‍ പറഞ്ഞു.