കൊല്ലം : പാരിപ്പള്ളി യു കെ എഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ പോളിടെക്നിക് 2024-27 ബാച്ചിന്‍റെ ഉദ്ഘാടനം സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് കണ്‍ട്രോളര്‍ എ. കെ. മുഹമ്മദ് അസീര്‍ നിര്‍വഹിച്ചു. വര്‍ദ്ധിച്ചുവരുന്ന തൊഴില്‍ സാധ്യതയ്ക്ക് അനിയോജ്യമായി തൊഴില്‍ പരിജ്ഞാനത്തിനും നൈപുണ്യ വികസനത്തിനും യു കെ എഫ് നടത്തുന്ന മാതൃകാപരമായ ഇടപെടലുകള്‍ പ്രശംസാര്‍ഹമാണെന്ന് എ കെ മുഹമ്മദ് അസീര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
യു കെ എഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ഇ. ഗോപാലകൃഷ്ണ ശര്‍മ മുഖ്യപ്രഭാഷണം നടത്തി. യു കെ എഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, യു കെ എഫ് എഞ്ചിനീയറിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, പിടിഎ പാട്രണ്‍ എ, സുന്ദരേശന്‍, പ്രൊഫ. എല്‍. എസ്. സൂര്യ, പ്രൊഫ. കെ. എസ്. സബിന്‍, പ്രൊഫ. ശ്രുതി എസ്. ദേവന്‍ എന്നിവര്‍ സംസാരിച്ചു.