നിങ്ങള്‍ എവിടെയാണെങ്കിലും വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും മെസേജ് ചെയ്യുക
വള്ളിയാട്: ഓട്ടോ ഡ്രൈവറെയും കുടുംബത്തെയും 22 വര്‍ഷമായി താമസിച്ചിരുന്ന വീട്ടില്‍ നിന്നും ബ്ലേഡ് മാഫിയ കുടിയിറക്കിയതിനെതിരെ വള്ളിയാട് ജനകീയ സമരസമിതി നടത്തുന്ന ജനകീയ സമരം നാല്പത് നാള്‍ പിന്നിട്ട വേളയില്‍ ബ്ലേഡ് മാഫിയക്ക് സ്ഥലം തട്ടിയെടുക്കാനും കുടിയൊഴിപ്പിക്കാനും അവസരമൊരുക്കിയ സഹോദരന്‍ അബ്ദുല്ലയുടെ വീട്ടിലേക്ക് ജനകീയ സമരസമിതി ജനകീയ മാര്‍ച്ച് നടത്തി.
സമരസമിതി ഭാരവാഹികളായ എം സി അഷ്‌റഫ്, ഇ പി മൂസ, ബവിത് മലോല്‍, നിസാര്‍ വി കെ, മുത്തു തങ്ങള്‍, രതീഷ്, രാജീവന്‍, ജലീല്‍ എ കെ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കുടിയിറക്കപ്പെട്ട കുടുംബത്തിന് വീടും പറമ്പും നല്‍കി നീതി നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ ബ്ലേഡ് മാഫിയക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സമരസമിതി മാര്‍ച്ചില്‍ മുന്നറിയിപ്പ് നല്‍കി. മാര്‍ച്ചിന് ശേഷം അബ്ദുല്ലയുടെ വീട്ടുപടിക്കല്‍ നടന്ന ധര്‍ണ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ടീച്ചര്‍ ഈങ്ങോളി ഉദ്ഘാടനം ചെയ്തു. പത്രപ്രവത്തകന്‍ സി വി എം വാണിമേല്‍ മുഖ്യപ്രഭാഷണം നടത്തി. സമരസമിതി കണ്‍വീനര്‍ ഇ പി മൂസ സ്വാഗതം പറഞ്ഞു. സമരസമിതി ചെയര്‍മാര്‍ അഷ്‌റഫ് എം സി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ രാജീവന്‍ വി പി, കൂരല്‍ കുഞ്ഞബ്ദുള്ള മാഷ്, ഷാക്കത്ത് മാസ്റ്റര്‍, എ പി ഷായിത്ത് തുടങ്ങിയവര്‍ ധര്‍ണയെ അഭിവാദ്യം ചെയ്തു.