തിരുവനന്തപുരം: കഠിനാധ്വാനം കൊണ്ട് സ്വപ്നങ്ങള്‍ നേടിയെടുത്താല്‍ സ്ത്രീ ശാക്തീകരണം സാധ്യമാകുമെന്ന് തിരുവനന്തപുരം അസിസ്റ്റന്റ് കളക്ടര്‍ സാക്ഷി മോഹന്‍. ലിംഗ വിവേചനങ്ങളെ ചെറുക്കുവാനുള്ള മാര്‍ഗം സ്ത്രീകള്‍ അതിരുകളില്ലാതെ സ്വപ്നം കാണുക എന്നതു മാത്രമാണെന്നും സാക്ഷി മോഹന്‍ പറഞ്ഞു.

നാഷണല്‍ കോളേജ് സിവില്‍ സപ്പോര്‍ട്ട് സെല്‍ സംഘടിപ്പിച്ച പരുപാടിയില്‍ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു അസിസ്റ്റന്റ് കളക്ടര്‍. പ്രിന്‍സിപ്പാള്‍ ഡോ. എസ് എ ഷാജഹാന്‍, സിവില്‍ സപ്പോര്‍ട്ട് സെല്‍ കണ്‍വീനറുന്മാരായ ആഷിക് ഷാജി, ഭവ്യ. V. B തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.