രാഷ്ട്രീയ ജനതാദള്‍ വൈപ്പിന്‍ നിയോജകമണ്ഡലം രൂപീകരണം

Thiruvananthapuram

തിരുവനന്തപുരം: രാഷ്ട്രീയ ജനതാദള്‍ വൈപ്പിന്‍ നിയോജകമണ്ഡലം രൂപീകരണം അയ്യമ്പിള്ളി സാമൂഹികക്ഷേമ ഹോളില്‍ നടന്നു. ജില്ലാ പ്രസിഡന്റ് ബിജു തേറാട്ടില്‍ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റായി ഷൈജു സുജാതയെ തെരഞ്ഞെടുത്തു. ധനിഷ് എം ടി ( വൈസ് പ്രസിഡന്റ് ), വിപിന്‍ കെ ടി (സെക്രട്ടറി), സാജു (ജോ: സെക്രട്ടറി), സുനന്ദന്‍ (ട്രഷറര്‍) ബിനു ഞാറക്കല്‍ (എക്‌സിക്യൂട്ടീവ് അംഗം), വിജയന്‍ ഞാറക്കല്‍ (എക്‌സിക്യൂട്ടീവ് അംഗം) എന്നിവരെയും തെരഞ്ഞെടുത്തു. സംസ്ഥാന ജില്ലാ ഭാരവാഹികളായ സുഗതന്‍ മാല്യയങ്കര, നെല്‍സണ്‍ പഞ്ഞിക്കാരന്‍, വി എസ് ബോബന്‍, ബേബിക്കുട്ടന്‍, അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.