ശ്രീ ഗോകുലം സ്റ്റാഫ് ഡേ ആഘോഷിച്ചു

Thiruvananthapuram

തിരുവനന്തപുരം: ശ്രീ ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലൻ്റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രീ ഗോകുലം ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂഷൻസ്,ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, ജി.ജി ഹോസ്പിറ്റൽ തിരുവനന്തപുരം എന്നിവയുടെ സംയുക്താഭിമുഖ്യത്തി സ്റ്റാഫ് ഡേയായി ആഘോഷിച്ചു.

നാലാഞ്ചിറ ഗിരി ദീപം കൺവെൻഷൻ സെൻ്ററിൽ നടന്ന ആഘോഷ പരിപാടി കടകംപള്ളി സുരേന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഡി കെ മുരളി എം എൽ എ മുഖ്യാതിഥിയായിരുന്നു. ഗോകുലം മെഡിക്കൽ കോളേജ് വൈസ് ചെയർമാൻ ഡോ. കെ. കെ. മനോജൻ അധ്യക്ഷത വഹിച്ചു. ജി.ജി. ഹോസ്പിറ്റൽ എം.ഡി ഡോ. ഷീജ ജി മനോജൻ സ്വാഗതം ആശംസിച്ചു.

ഹർഷിത അട്ടൂരി ഐ. പി. എസ്, ഇ. സി.എച്ച്.എസ് ഡയറക്ടർ മല്ലികാർജുൻ നവഗാട്ടി, റഷ്യൻ കൗൺസിൽ ഫെറഡേഷൻ അംഗം രതീഷ് നായർ, ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻ്റ് രഘുനാഥൻ നായർ, സിനിമാ സംവിധായകൻ രാജീവ് അഞ്ചൽ, ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻ്റ് വി.സുനിൽ കുമാർ, ഗോകുലംമെഡിക്കൽ കോളേജ് ട്രസ്റ്റി എസ്.നാസർ, ഗോകുലം മെഡിക്കൽ കോളേജ് ഡീൻ ഡോ. ചന്ദ്രമോഹൻ, പ്രൻസിപ്പൽ ഡോ. നന്ദിനി, ഡോ: ബെന്നി, ജിതോഷ് എന്നിവർ സംസാരിച്ചു.

ആഘോഷങ്ങളിൽ 5000ത്തിലധികം സ്റ്റാഫുകൾ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ കഴിവ് തെളിയിച്ച സ്റ്റാഫുകളെ ആദരിക്കുകയും ചെയ്തു. വിവിധ കലാപരിപാടികളും നടന്നു.