ജയൻഎവർഷൈൻ ഹീറോ പുരസ്കാരങ്ങൾ സമ്മാനിച്ചു

Thiruvananthapuram

തിരുവനന്തപുരം: മലബാർ കലാസാഹിത്യ വേദിയും കോഴിക്കോട് ചലച്ചിത്ര കൂട്ടായ്മയും സംയുക്തമായി സിനിമാ താരം ജയന്റെ ജന്മദിനം ആഘോഷിച്ചു.
തിരക്കഥാകൃത്തും സാഹിത്യകാരനുമായ ശത്രുഘ്നൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമദ് മങ്കട അധ്യക്ഷത വഹിച്ചു. ഗിരീഷ് പെരുവയൽ, ഷാനവാസ് കണ്ണഞ്ചേരി എന്നിവർ സംസാരിച്ചു.

ജയൻ ജന്മദിനത്തിൽ ഏർപ്പെടുത്തിയ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജയൻ എവർഷൈൻ ഹീറോ പുരസ്കാരം സിനിമാതാരം അംബിക മോഹന്
സമ്മാനിച്ചു.

സിനിമ സീരിയൽ രംഗത്തു നിന്ന് സനൽ കൃഷ്ണ (ടെലിവിഷൻ), പോൾസൺ പാവറട്ടി (ഷോർട്ട് ഫിലിം വെബ് സീരീസ് ), രാജേഷ് മല്ലർകണ്ടി (ചലച്ചിത്ര നവാഗത പ്രതിഭ), ഷിംജിത്ത് ശിവൻ (മ്യൂസിക് ഡയറക്ടർ), ശ്രീകാന്ത് കൃഷ്ണമൂർത്തി (ഗായകൻ), എന്നിവർക്കും ചടങ്ങിൽ “ജയൻ എവർഷൈൻ ഹീറോ പുരസ്കാരം” നൽകി ആദരിച്ചു.