വിദ്യാധിരാജ ചട്ടമ്പിസ്വാമികൾക്ക് അർഹമായ പരിഗണന നൽകിയില്ല: കെ. മുരളീധരൻ

Thiruvananthapuram

തിരു: വിദ്യാധിരാജ ചട്ടമ്പിസ്വാമികൾക്ക് അർഹമായ പരിഗണന നൽകിയില്ലെന്നും, ഉയർന്ന സമുദായത്തിൽ ജനിച്ചിട്ടും മറ്റ് സമുദായങ്ങൾക്കും സ്വന്തം സമുദായത്തിലെ അസമത്വങ്ങൾക്കെതിരെയും ശബ്ദമുയർത്തിയ വിപ്ലവകാരിയായിരുന്നു സ്വാമികൾ എന്ന് കെ. മുരളീധരൻ.

വിദ്യാധിരാജ മിഷൻ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചട്ടമ്പി സ്വാമികളുടെ 171-ാം ജയന്തി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാധിരാജ മിഷൻ ചെയർമാൻ ആർ.സി. മധുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ജയന്തി ആഘോഷ സമ്മേളനത്തിൽ മുൻ മേയർ അഡ്വ. ചന്ദ്രിക, ചിത്രാലയം ഹരികുമാർ, അഡ്വ. കെ.പി. ശ്രീകുമാർ, ട്രിഡാ ചെയർമാൻ കെ.സി. വിക്രമൻ, കടക്കുളം രാധാകൃഷ്ണൻ നായർ, കിടങ്ങൂർ സുധീർ, ബിജു എസ് നായർ, ഡോ. കുസുമ കുമാരി, ടി. രാധാകൃഷ്ണൻ എന്നിവർ സംസാ രിച്ചു. 2024-ലെ വിദ്യാധിരാജ പുരസ്കാരം ശ്രീമതി പ്രൊഫ: ഓമനകുട്ടിയ്ക്ക് നൽകി. ഗോപകുമാർ സ്വാഗതവും വെങ്ങാനൂർ അനിൽ നന്ദിയും പറഞ്ഞു.