തിരുവനന്തപുരം: വയനാട് പ്രകൃതിദുരന്തത്തിൽ 10,000 കണക്കിന് ആൾക്കാരുടെ ജീവിതത്തിന് പ്രഹരം ഏൽപ്പിക്കുകയും 380 ൽ അധികം ജീവനുകൾ നഷ്ടപ്പെടുകയും ചെയ്ത മഹാ ദുരന്തത്തെ അടിയന്തരമായി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറിയും, ആർ ജെ ഡി കേന്ദ്ര പാർലമെന്ററി ബോർഡ് മെമ്പറുമായ അനു ചാക്കോ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
ഒരു ദിവസം കൊണ്ട് ഒരു പ്രദേശത്തെ ദുരന്തം ശൂന്യമാക്കിയത് നമുക്കുള്ള മുന്നറിയിപ്പാണ്. കേരളത്തിൽ മൊത്തമായി നാശം വിതക്കാൻ കെൽപ്പുള്ള മുല്ലപ്പെരിയാർ ഡാം അടിയന്തരമായി പുതുക്കിപ്പടിയണമെന്നും RJD അഖി ലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദുരന്ത പുനരുദ്ധാരണ വിഷയവും, മുല്ലപ്പെരിയാർ ഡാം പുതുക്കിപ്പണിയുന്നതിന് വേണ്ടിയുള്ള ചർച്ചകൾക്കും ആയി കേരള സർക്കാർ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.