കോഴിക്കോട് : യാത്രക്കിടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രഖ്യാപിച്ച കുറ്റ്യാടി – കോഴിക്കോട് റൂട്ട് ബസ് പണിമുടക്ക് സംബന്ധിച്ച് മനുഷ്യവകാശ കമ്മീഷൻ കേസെടുത്ത് റിപ്പോർട്ട് തേടി.
കാലിക്കറ്റ് ബസ് പാസഞ്ചേർസ് അസോസിയേഷൻ നൽകിയ പരാതിയുടെയും മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജില്ലാ കളക്ടർ , നോർത്ത് സോൺ ഐ. ജി, റീജിയണൽ റോഡ് ട്രാൻസ്പോർട്ട് കമ്മീഷണർ എന്നിവർ 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
ബസ് പണിമുടക്ക് നടത്താൻ കുറഞ്ഞത് 7 ദിവസത്തിനുളളിൽ കളക്ടർക്ക് വിവരം നൽകണമെന്നാണ് വ്യവസ്ഥ. മിന്നൽ പണിമുടക്ക് ആണെങ്കിൽ ഒരു ദിവസം മാത്രം . എന്നാൽ 4 ദിവസമായി കുറ്റ്യാടി റൂട്ടിൽ ജനം ദുരിതത്തിലാണ്. യാത്ര ചെയ്യാനുള്ള അവകാശം ലംഘിച്ചതായി പാസഞ്ചേർസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷെമീർ നളന്ദ നൽകിയ പരാതിയിൽ പറയുന്നു