‘ഹൃദയമിടിപ്പ്’ തിരിച്ചുകിട്ടിയവരുടെ മഹാസംഗമം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട്: പ്രശസ്ത ഹൃദ്രോഗവിദഗ്ധന്‍ ഡോ. മുരളി വെട്ടത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി വിജയകരമായി പൂര്‍ത്തിയാക്കിയവരുടെ മഹാസംഗമം സംഘടിപ്പിച്ചു. കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലര്‍ കെയറിന്റെ നേതൃത്വത്തില്‍ ആണ് പരിപാടി നടന്നത്. ഡോ. മുരളിയും അദ്ദേഹത്തിന്റെ ശസ്ത്രക്രിയാ സംഘവും പകര്‍ന്നു നല്‍കിയ സ്‌നേഹത്തിനും പരിചരണത്തിനും നന്ദി പറയാനുള്ള അവസരമായും വേദി മാറി.

‘സൗഖ്യം പ്രാപിക്കാനുള്ള വഴിയില്‍ നിങ്ങള്‍ ഒറ്റയ്ക്കല്ല’ എന്ന് പ്രഖ്യാപിക്കുന്ന വലിയ ഓര്‍മ്മപ്പെടുത്തലാണ് ഈ സംഗമമെന്ന് ഡോ. മുരളി വെട്ടത്ത് പറഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികളെക്കുറിച്ച് അവബോധം നല്‍കുകയും അത് ചെയ്യേണ്ടിവരുന്ന രോഗികളില്‍ ഭയം ലഘൂകരിക്കാന്‍ ഈ പരിപാടി സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

പ്രഗത്ഭനും പരിചയസമ്പന്നനുമായ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയില്‍ വിദഗ്ധനായ ഡോ. മുരളി വെട്ടത്ത് പൂര്‍ണ്ണമായും ഹാര്‍ട്ട്‌ലംഗ് മെഷിന്‍ ഉപയോഗിക്കാതെ മിടിക്കുന്ന ഹൃദയത്തില്‍ ഹൃദയശസ്ത്രക്രിയകള്‍ നടത്തിയ ചുരുക്കം ചില കൊറോണറി സര്‍ജന്മാരില്‍ ഒരാളാണ്. അദ്ദേഹം 10,000ത്തിലേറെ ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറികള്‍ നടത്തിയതില്‍ 5000ത്തിലധികവും ബീറ്റിംഗ് ഹാര്‍ട്ട് ശസ്ത്രക്രിയകളാണ്

‘മേയ്ത്ര ഹോസ്പിറ്റലില്‍ പരിചരണം ലഭിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷവും അത് യാഥാര്‍ത്ഥ്യമാകുന്നുവെന്ന് അറിഞ്ഞതിലുള്ള സന്തോഷവും അദ്ദേഹം പ്രകടിപ്പിച്ചു. മേയ്ത്ര ഹോസ്പിറ്റലിന്റെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഫോര്‍ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലര്‍ കെയറിന്റെ സേവനമികവ് പ്രാദേശികമായി മാത്രമല്ല, രാജ്യാന്തര തലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടതാണ്. കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം, വാല്‍വുലാര്‍ രോഗം, വാസ്‌കുലര്‍ രോഗം, ഹൃദയസ്തംഭനം എന്നിവയുള്‍പ്പെടെ നിരവധി ഹൃദ്രോഗങ്ങള്‍ നേരിടുന്നവര്‍ക്കുള്ള സമഗ്രപരിചരണത്തിനായി രൂപകല്പന ചെയ്ത കേന്ദ്രമായാണ് ഇന്ന് മെ യ്ത്ര അറിയപ്പെടുന്നത്.