കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ ആദ്യ അറസ്റ്റ്. തട്ടിപ്പിനായി വ്യാജ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന ഗുജറാത്തിലെ മെഹസേനയിലെ ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായ് ആണ് അറസ്റ്റിലായത്. സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷനും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
നിരവധി മൊബൈല്‍ നമ്പറുകളും മൊബൈല്‍ ഫോണുകളും ഉപയോഗിക്കുന്ന പ്രതിയെ മെഹസേനയില്‍ ദിവസങ്ങളോളം താമസിച്ചു നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കണ്ടെത്തിയത്. പ്രതി ഗുജറാത്തിലും കര്‍ണാടകയിലും രജിസ്റ്റര്‍ ചെയ്ത സമാന സ്വഭാവമുള്ള കേസുകളില്‍ ഉള്‍പ്പെട്ടതായി വ്യക്തമായിട്ടുണ്ട്. സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍ എം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബീരജ് കുന്നുമ്മല്‍, സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീജിത്ത് പടിയാത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
കേന്ദ്ര ഗവ. സ്ഥാപനത്തില്‍നിന്നും റിട്ടയര്‍ ചെയ്ത കോഴിക്കോട സ്വദേശിയെ ജൂലൈ 9 ന് രാവിലെ കൂടെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ വോയ്‌സും വീഡിയോ ഇമേജും ഫേക്ക് ആയി ക്രിയേറ്റ് ചെയ്ത് ഹോസ്പിറ്റല്‍ ചെലവിനാണെന്ന വ്യാജേനെ 40,000 രൂപ തട്ടിയെടുത്ത പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്.
പരാതിക്കാരന്റെ കൂടെ ജോലി ചെയ്തിരുന്ന ആളും ഇപ്പോള്‍ അമേരിക്കയിലുള്ള ആന്ധ്രാ സ്വദേശിയുമായ സുഹൃത്ത് ആണെന്ന് പരിചയപ്പെടുത്തി അദ്ദേഹത്തിന്റെയും ഭാര്യയുടെയും ഫോട്ടോ വാട്‌സാപ്പ് വഴി അയച്ചു കൊടുക്കുകയും വാട്‌സാപ്പ് വോയിസ് കോളില്‍ അദ്ദേഹത്തിന്റെ ശബ്ദത്തിനു സാമ്യമുള്ള ശബ്ദത്തില്‍ പരാതിക്കാരന്റെ ഭാര്യയെയും മക്കളെയും കുറിച്ച് അന്വേഷിക്കുകയും മുംബൈയിലെ ആശുപത്രിയിലുള്ള അദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരിക്ക് അടിയന്തിര സര്‍ജറിയുടെ ആവശ്യത്തിലേക്കായി 40000രൂപ ആവശ്യമുണ്ടെന്നും മുംബൈയിലെത്തിയാല്‍ ഉടന്‍തന്നെ അയച്ചു തരാമെന്നും പറഞ്ഞ് പണം ആവശ്യപ്പെടുകയും, വീഡിയോ കാളില്‍ സംസാരിക്കണം എന്ന് ആവശ്യപ്പെട്ടപ്പോള്‍ മുഖം വളരെ അടുത്ത് കാണിച്ചു കൊണ്ട് കുറച്ചു സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ഒരു വീഡിയോ കോളില്‍ വന്ന് വിശ്വസിപ്പിച്ചും ആണ് പണം തട്ടിയെടുത്തത്.
വാട്‌സാപ്പ് വഴി നല്‍കിയ ഗൂഗിള്‍ നമ്പറില്‍ പണം അയച്ചുകൊടുത്തപ്പോള്‍ ഉടന്‍ തന്നെ കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോ ഴാണ് തട്ടിപ്പാണ് എന്ന് മനസ്സിലായത് എന്നും മറ്റു സുഹൃത്തുക്കളോട് സംസാരിച്ചതില്‍ നിന്നും അവരോടും ഇങ്ങനെ പണം ആവശ്യപ്പെട്ടതായി അറിയാന്‍ കഴിഞ്ഞു എന്നും പരാതിക്കാരന്‍ പറയുന്നുണ്ട്.
പരാതിക്കാരന്റെ അക്കൗണ്ടില്‍ നിന്നും തട്ടിയെടുത്ത പണം ജിയോ പേയ്‌മെന്റ് ബാങ്കിന്റെ ഗുജറാത്തിലെ അഹമ്മദാബാദിലെ ഉസ്മാന്‍ പുര ഭാഗത്തുള്ള കൗശല്‍ ഷായുടെ പേരില്‍ ഉള്ള അക്കൗണ്ടിലേക്കും തുടര്‍ന്ന് ഗോവ ബേസ് ചെയ്ത ഒരു ഗെയിമിങ് പ്ലാറ്റ്‌ഫോമിന്റെ പേരിലുള്ള ഞആഘ ബാങ്കിന്റെ അക്കൗണ്ടിലേക്കും എത്തി എന്നും അന്വേഷണത്തില്‍ മനസ്സിലായി. ഗോവയിലും ഗുജറാത്തിലും കോഴിക്കോട് സിറ്റി സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ദിനേഷ് കോറോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ജിയോ പേയ്‌മെന്റ് ബാങ്ക് അക്കൗണ്ട് ഉടമയായ കൗശല്‍ ഷാ എന്ന ആളാണ് പ്രധാന പ്രതികളില്‍ ഒരാള്‍ എന്ന് വ്യക്തമായിട്ടുണ്ട്. നിരവധി മൊബൈല്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിക്കുന്ന, ഗുജറാത്തിലും മുംബൈയിലും ഗോവയിലും, ബീഹാറിലും മാറി മാറി താമസിക്കുന്ന ഇയാളെ കണ്ടെത്താനുള്ള വിശദമായ അന്വേഷണം ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ അവലംഭിച്ചുകൊണ്ട് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും മേല്‍നോട്ടത്തില്‍ കോഴിക്കോട് സൈബര്‍ െ്രെകം പോലീസ് സ്‌റ്റേഷന്‍ നടത്തി വരുന്നതിനിടയിലാണ് കൃത്യങ്ങള്‍ നടത്തുന്നതിനാവശ്യമായ ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിച്ചു നല്‍കുന്ന ഷേക്ക് മുര്‍ത്തു സാമിയ ഹയത്ത് ഭായി അറസ്റ്റിലായത്. കേസിലെ മറ്റു പ്രതികളെ കണ്ടെത്തുന്നതിനു സഹായകരമായ വിവരങ്ങള്‍ ഇയാളില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.