ബംഗളുരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭാര്യയെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലാണ് സംഭവം. വിവാഹം കഴിഞ്ഞ ശേഷം മുറിയിലേക്ക് പോയ ഇരുവരും വഴക്കിടുകയായിരുന്നു. 19 വയസുകാരിയായ ലിഖിത എന്ന പെണ്‍കുട്ടിയാണ് വരനായ 27കാരന്‍ നവീനിന്റെ കുത്തേറ്റ് മരിച്ചത്. ശേഷം യുവാവും ആ കത്തി കൊണ്ട് തന്നെ സ്വയം മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.
ഇനലെ രാവിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിലുള്ള (കെ.ജി.എഫ്) ഹാളില്‍ വെച്ചാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹ ശേഷം വധു വരന്മാര്‍ വീട്ടില്‍ ചെന്നതിനു ശേഷമാണ് തര്‍ക്കമുണ്ടായത്. മുറിയിലെ വാതില്‍ അടച്ചിരുന്നതിനാല്‍ നിലവില്‍ കേട്ട് ബന്ധുക്കള്‍ ജനല്‍ പുറത്തു നിന്ന് തകര്‍ത്താണ് അകത്ത് കയറിയത്. നവീന്‍ കത്തികൊണ്ട് ലിഖിതയെ ആക്രമിക്കുന്നതാണ് ബന്ധുകള്‍ കണ്ടത്. ഏറെനേരം പരിശ്രമിച്ചാണ് വാതില്‍ തകര്‍ത്ത് ബന്ധുക്കള്‍ക്ക് അകത്ത് കടക്കാനായത്. പിന്നീട് ഓട്ടോറിക്ഷയിലാണ് ഇരുവരെയും കയറ്റി ആശുപത്രിയില്‍ എത്തിച്ചത്.
ലിഖിത ആശുപത്രിയില്‍ എത്തുന്നതിനു മുന്നേ തന്നെ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നവീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നല്‍കിയെങ്കിലും വ്യാഴാഴ്ച മരിച്ചു. ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനും ആക്രമണത്തിനും കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
കര്‍ണാടക സ്വദേശിയായ നവീനും ആന്ധ്രാപ്രദേശിലെ ബൈനപ്പള്ളി ഗ്രാമത്തിലെ ലിഖിതിയുമായി കുറച്ച് വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഒടുവില്‍ ഇരുവരും ബന്ധുമിത്രാദികളുടെ അനുവാദത്തോടെ വിവാഹിതരാവുകയായിരുന്നു.