വരയും എഴുത്തും സംഘടിപ്പിച്ചു

Wayanad

പെരിക്കല്ലൂർ: നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ യുദ്ധ ഭീകരതയ്ക്കെതിരെ “വരയും എഴുത്തും ” സംഘടിപ്പിച്ചു. സ്കൂൾ അങ്കണത്തിൽ വിശാലമായി വലിച്ചു കെട്ടിയ വെള്ളത്തുണിയിൽ യുദ്ധവിരുദ്ധത പ്രകടമാക്കുന്ന ചിത്രങ്ങളും കവിതകളും മുദ്രാവാക്യങ്ങളും കുറിപ്പുകളും കുട്ടികൾ രേഖപ്പെടുത്തി. അധ്യാപകരും രക്ഷിതാക്കളും യുദ്ധ ഭീകരതയ്ക്കെതിരെ സർഗാത്മകതകൊണ്ട് കുട്ടികൾക്കൊപ്പം പങ്കുചേർന്നു.

ലോക സമാധാനം എന്ന മഹത്തായ ആശയത്തെ മുൻനിർത്തി സംഘടിപ്പിച്ച വരയും എഴുത്തും എന്ന സർഗാത്മക പ്രവർത്തനത്തിൻ്റെ ഉദ്ഘാടനം എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ കെ. ആർ. രാജേഷ് ചിത്രം വരച്ചു കൊണ്ട് നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഗിരീഷ്കുമാർ ജി.ജി. അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടം നാഗനാക്കിദിന സന്ദേശം നൽകി. പ്രധാനാധ്യപ്രകൻ ഷാജി പുൽപ്പള്ളി, സോഷ്യൽ ക്ലബ്ബ് സെക്രട്ടറി രതീഷ് സി.വി, സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു, നിജിൽ പി.പി, ഷാൻ്റി ഇ.കെ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

കുമാരൻ സി.സി, ജയിംസ് ഇ.ഡി, ഷിനോ എ.പി, നീതു വി. പ്രതാപൻ, ജിനു മോൾ പി.ജെ, ഗംഗ ടി.സി എന്നിവർ നാഗസാക്കി ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.