തിരുവനന്തപുരം: കർണാടക സംഗീതത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ചെമ്പൈ പുരസ്‌കാരം 2024ന് 30 വയസ്സിൽ താഴെയുള്ള നിശ്ചിത യോഗ്യതയുള്ള കേരളീയരായ യുവ സംഗീതജ്ഞരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
കർണ്ണാടക സംഗീതം – വായ്പ്പാട്ട്, വയലിൻ, മൃദംഗം, വീണ/ഫ്‌ളൂട്ട്, ഗഞ്ചിറ/ഘടം/മോർസിംഗ് എന്നീ വിഭാഗങ്ങളിലായി അഞ്ച് പുരസ്‌കാരങ്ങളാണ് നൽകുക.
തിരുവനന്തപുരം ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റിന്റെ http://chembaitrust.com ൽ നിന്ന് അപേക്ഷയും നിയമാവലിയും ലഭിക്കും.
ചെമ്പൈ ട്രസ്റ്റിന്റെ ഓഫീസിൽ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ചെമ്പൈ മെമ്മോറിയൽ ട്രസ്റ്റ്, ചെമ്പൈ റോഡ്, ശ്രീവരാഹം, തിരുവനന്തപുരം -695009, ഫോൺ -0471 -2472705,
. കൂടുതൽ വിവരങ്ങൾക്ക്: 9447060618. 9447754498.