വാർത്ത തയ്യാറാക്കിയത് എം. എ സേവ്യർ, മാധ്യമ പ്രവർത്തകൻ.
ചെന്നൈ : അധികഠിനവും സാഹസീകവുമായ രംഗങ്ങളിൽ കൈ മെയ് മറന്നഭിനയിച്ച് വേൽ തേവർ തിളങ്ങുന്നു. തമിഴ്, മലയാളം ചലച്ചിത്രങ്ങളിൽ വേൽ അഭിനയിച്ചത് അമ്പതിയേഴ്. റിലീസ് ആയത് ഇരുപതിയൊന്ന്. ഇപ്പോൾ തീയറ്ററിൽ കളിക്കുന്ന രഞ്ജിത്ത് സംവിധാനം ചെയ്ത കൗണ്ടം പാളയമാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
അതിൽ പ്രതിനായക സ്വഭാവം ഉള്ള കഥാപാത്രമാണ്.
ശശി സംവിധാനം ചെയ്ത പെർഫെക്ട് എന്ന ചിത്രത്തിൽ മുഖ്യ പ്രതിനായകനായി കാസ്റ് ചെയ്തത് ഈ അഭിനേതാവിനെയാണ്. രത്ത സാച്ചി, സൂ കീപ്പർ എന്നീ ചിത്രങ്ങളിൽ ആദ്യ രംഗം മുതൽ അവസാന സീൻ വരെ മികച്ച പ്രകടനവുമായി തിളങ്ങുന്നു. വിജയ കാന്തിന്റെ മകൻ ഷണ്മുഖ പാണ്ടിയൻ നായനാകുന്ന പടെ തലവനിൽ ഉശിരൻ വേഷമുണ്ട്.ഇന്ത്യൻ സിനിമയിലെ പ്രബല പ്രതിനായകൻ (കെ. ജി. എഫ് )ഗരുഡൻ രാമീനൊപ്പമാണ് അഭിനയ മത്സരം.
ആംസോൺ പ്രിമിൽ വന്ന ഡി സെൽവ സംവിധാനം ചെയ്ത റജീന എന്ന ചിത്രത്തിൽ ജീവ എന്ന കഥാപാത്രം മികച്ചുനിന്നു. ഡി എസ് പി യിൽ ദിനം പ്രതി 7500 രൂപ പ്രതിഫലത്തിൽ ആറു ദിവസം പ്രവർത്തിച്ചത് പ്രചോദനമായി.മോഹൻ നായകനായ വിജയ് ശ്രീ ചിത്രം ഹാരയിൽ വേറിട്ട വേഷമാണ്.
തമിഴ് രാഷ്ട്രീയത്തിലെ പിന്നാമ്പുറ രഹസ്യ വോട്ട് കച്ചവടക്കാരൻ, ചോറു
പൊതിയിലും ആഭരണ പെട്ടിയിലും മറ്റും നോട്ട് വെച്ചു വോട്ടു മറിക്കുന്നവൻ,
ജേ ബേബി ജെ യിൽ ജയ് നായകൻ, വേൽ നെഗറ്റിവ്. ജെപി യുടെ സിംഗിയിൽ, സിദ്ധാർഥ് നായകനായ അരുൺകുമാർ പടം ചിത്തയിൽ പല വേഷങ്ങൾ. സുമയ്യി താങ്ങിയിൽ നായകന്റെ സുഹൃത്, സംവിധാനം സേതു. ഫന്റാസി മൂവിയായ റെഡ് ആൻഡ് ഫോലോയിൽ കുട്ടിതമ്പിയാണ് കാറോട്ടും പുലിയാണിയി സാഹസീ കൻ.കാർ മത്സരമായതിനാൽ ഈ കലാകാരനെ സംവിധായകൻ വണക്കം തമിള സാദിഖ് വിശ്വസിച്ചു ഏല്പിച്ചു .മൂന്നു നിറത്തിൽ മൂന്നു കാറുകൾ തമ്മിൽ നടക്കുന്ന മത്സര സംഘട്ടന രംഗങ്ങൾ കൊണ്ട് തീപാറും പ്രകടനം പ്രേക്ഷകർക്കു ആവശേം നൽകും.
കിങ് ഓഫ് കൊത്തയിലുണ്ട് . ടർബോയിൽ കാർ സംഘട്ടന സീനിൽ കാണാം. ഇരു ടയരുകളിൽ കാർ ചുറ്റി ചുഴറ്റുന്നതും ബൈക്ക് കൊണ്ടുള്ള പലവിധ അഭ്യാസങ്ങളും കായിക മുറയും ക്യാമറക്ക് മുൻപിൽ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത് വേൽ പ്രാവീണ്യം തെളിയിച്ചു. സാഹസികവും ആത്മ വിശ്വാസവും ധീരതയും ചേരുന്ന നടിപ്പിൻ സ്റ്റൈൽ. ഫഹദ് പടം തങ്കത്തിൽ ജയിൽ രംഗത്തിലുണ്ട് , മലയാളത്തിൽ പിന്നെയും ഉണ്ട്, നെയ്മറിൽ ശ്വാന മത്സര വിധികർത്താവ്.
സെകർ ജ്യോതി ചിത്രം ഹോസ്പിറ്റലിൽ തിരനും പരുത്തി വീരൻ ശരവണനും നായകർ, വേൽ മനോരോഗി. 2017 ഇൽ മാക്സ്പ്ലയറിൽ വന്ന കനാതൻ ആണ് ആദ്യ ചിത്രം. ജോണാണു നായകൻ. സോലെ ആരുമുകന്റെ കാടുവെട്ടിയിൽ മലവാസി, ബ്ലാക്ക് മൌണ്ട്, ഒരു നായകൻ ഉദയം ആകിറേൻ, ഉയിർമൂച്ഛ് എന്നീ പടങ്ങളിൽ വേഷവൈവിധ്യങ്ങൾ ഉണ്ട്.
അഞ്ചു ഹൃസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചിലത് മില്ലൻസ് വ്യൂസ്. തിരക്കിനിടയിലും ഗുസ്തി, നൃത്തം, വാഹന അഭ്യാസ പരിശീലനങ്ങൾ തുടരുന്നു.
സാമ്പത്തിക ഭദ്രത ഒന്നും ഇല്ലാത്ത മധുര ദേവാനഗർ ഗ്രാമത്തിലെ കർഷകൻ ചിന്ന സാമിയ്യുടെ മകനാണ്. അമ്മ പഞ്ചവർണ്ണം. സഹധ ർമ്മിണി പ്രിയ, മകൻ ശ്രീ സുധൻ പത്തിലും മകൾ ലച്ചിത ആറിലും പഠിതാക്കളാണ്. രണ്ടു സഹോദരങ്ങൾ. സിനിമയിൽ നില്കാൻ ഏറെ കഷ്ട്ടപ്പെട്ടു. ഇലക്ട്രിക് സാധനങ്ങൾ വിപണനം ചെയ്ത് കിട്ടുന്ന തുകയിൽ വലിയ പങ്ക് സിനിമ കമ്പത്തിൽ തുലച്ചു.
കോയമ്പത്തൂർ പുളിയകുളം പെരിയ നഗർ മസ്ജിദ്തിനു പിന്നിൽ വന്നു താമസമാക്കി. മാധ്യമങ്ങളിൽ വേണ്ടത്ര പരിഗണന കിട്ടിയിട്ടില്ലെന്ന പരിഭവം വേലിനുണ്ട്. ഒന്നോ രണ്ടോ പടങ്ങളിൽ വന്നവർക്ക് കിട്ടുന്ന സ്വീകാര്യത പോലും ചിലപ്പോൾ കിട്ടാതെ പോയി. പ്രധാന കാരണം പണമെറിഞ്ഞു പിടിച്ചു വാങ്ങി തരാൻ സിനിമയിൽ പിതൃക്കളും സ്വന്തക്കാരും ഇല്ലായിരുന്നു,വഴിവിട്ട് സഞ്ചരിച്ചില്ല.
ഡ്യൂപ്പുകൾ വാഴുന്നിടത് ഒർജിനൽ വാഴും കാലം വരുമെന്ന് ഈ അഭിനേതാവ് ദൃഢമായി വിശ്വസിക്കുന്നത് പ്രതികാരമോ പ്രതീക്ഷയോ ആകാം. ഇനിയും നിരവധി ചിത്രങ്ങൾ റിലീസായി തിളങ്ങുമ്പോൾ തന്റെ താരത്തിളക്കവും ഉയരുമെന്ന വിശ്വാസം
നടികർ വേൽ തേവരെ നയിക്കുന്നു.