കേരളത്തിന് പ്രകൃതിസൗഹൃദ പാർപ്പിട പദ്ധതി ആ വിഷക്കരിക്കണം – തനിമ കലാ സാഹിത്യ വേദി

Kozhikode

കോഴിക്കോട്: കേരളത്തിന് ശാസ്ത്രീയവും പ്രകൃതിസൗഹൃദവുമായ പാർപ്പിട പദ്ധതി ആ വിഷക്കരിക്കണമെന്ന് തനിമ കലാ സാഹിത്യ വേദി കോഴിക്കോട് ജില്ലകമ്മിറ്റി സംസ്ഥാന സർക്കാറിനോടും തദ്ദേശസ്വയം ഭരണ സ്ഥാപങ്ങളോടും ആവശ്യപ്പെട്ടു . മുണ്ടകൈ – ചൂരൽ മല സംഭവം ഈ വിഷയത്തിൻ്റെ   അനിവാര്യത അടിവരയിടുന്നതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണെന്ന് യോഗം വിലയിരുത്തി.പ്രസിഡൻറ് സി.എ.കരീം

പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു.കെ പി.മുസ്തഫ, എഫ്.എം. അബ്ദുല്ല മുഹമ്മദ്, എം.എൻ. അബ്ദുല്ല, സലാം കരുവൻപോയിൽ, ബഷീർ പൊറ്റശ്ശേരി, കെ.പി.റിയാസ്, ശിഹാബുദ്ധീൻ ഇബ്നു ഹംസ സംസാരിച്ചു.ജില്ല സെക്രട്ടറി അഷ്റഫ് വാവാട് സ്വാഗതവും നസീബ ബഷീർ നന്ദിയും പറഞ്ഞു.