സൈദു (SAIDU) ഫൗണ്ടേഷൻ വയനാടിനോടൊപ്പം

Kozhikode

കോഴിക്കോട്: ഐ. എസ്. എം. സ്റ്റേറ്റ് കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന
ഈലാഫ് സന്നദ്ധ സംഘത്തിന്ന് ഫറോക്ക് കേന്ദ്രമായി പ്രവർത്തനമാരംഭിക്കുന്നന്ന
സൈദു (SAIDU) ഫൌണ്ടേഷന്റെ ആദ്യ സഹായം വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്.

ലണ്ടനിൽ ഉദ്യോഗസ്ഥയായ ഫറോക്ക് ചുങ്കം സ്വദേശിനി ഷെറീനയാണ് ഫൗണ്ടേഷൻ സ്ഥാപിച്ചത്. വയനാട്ടിൽ ഐ എസ്. എം ഈലാഫ് സംവിധാനം വഴി നടത്തുന്ന അടിയന്തിര ആവശ്യങ്ങൾക്കാണ് പണം ഉപയോഗിക്കുക. ഷെറീനയുടെ മാതാവ് ഷെരീഫ അഞ്ചു കണ്ടത്തിൽ എഴുപത്തി അയ്യായിരം രൂപയുടെ ചെക്ക് കെ. എൻ. എം ഉപാദ്ധ്യക്ഷൻ ഡോ.ഹുസൈൻ മടവൂരിനെ ഏൽപിച്ചു.
ഷെറീനയുടെ സഹോദരി റസീന. എ.കെ, സഹോദരൻ മുഹമ്മദ് ഷമീൽ എ.കെ. അബൂബക്കർ മാസ്റ്റർ പി എന്നിവർ സംബന്ധിച്ചു.
വയനാട്ടിൽ കെ.എൻ എം പ്രഖ്യാപിച്ച സഹായ പദ്ധതികൾക്ക് നല്ല പ്രതികരണമാണുള്ളതെന്നും എല്ലാവരും സഹായവുമായി മുന്നോട്ട് വരണമെന്നും ഹുസൈൻ മടവൂർ പറഞ്ഞു.