ആരാമ്പ്രം: ദൈവിക പരീക്ഷണങ്ങളെ തിരുത്തിനും തിരിച്ചറിവിനുമായുള്ള സൂചകമായി കാണാൻ മനുഷ്യന് സാധിക്കേണ്ടതുണ്ടെന്ന് കെ.എൻ എം മർകസുദ്ദഅവ ആരാമ്പ്രം ഹുദ സെൻ്ററിൽ സംഘടിപ്പിച്ച ചിന്താ സംഗമം അഭിപ്രായപ്പെട്ടു. ദുരന്തങ്ങളും പ്രകൃതി ദുരിതങ്ങളും പ്രത്യക്ഷ ഇരകൾക്ക് മാത്രമല്ല ലോകത്തെവിടെയുള്ളവർക്കും പാഠമാണെന്നും സംഗമം വിലയിരുത്തി. മുർഷിദ് പാലത്ത് വിഷയാവതരണം നടത്തി. എഞ്ചി. പി. ഇബ്രാഹീം കുട്ടി അധ്യക്ഷത വഹിച്ചു. കെ. ഉസൈൻ കുട്ടി സുല്ലമി , ശുക്കൂർ കോണിക്കൽ , കെ. ജാബിർ പ്രസംഗിച്ചു.